തൊടുപുഴ:കേന്ദ്ര സർക്കാർ യാതൊരു നീതികരണവുമില്ലാതെ പാചകവാതക വില വർദ്ധന അടിച്ചേൽപ്പിച്ച് കുടുംബ ബജറ്റ് തകർക്കുകയാണെന്ന്.കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. പാചകവാതക വില വർദ്ധനയ്ക്ക് എതിരെ വനിതാ കോൺഗ്രസ് (എം )തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്യാസ് കുറ്റിയിൽ റീത്ത് സമർപ്പിച്ചു ആദരാഞ്ജലികൾ എന്ന് രേഖപ്പെടുത്തിയ ശേഷം തൊടുപുഴ പഴയ ബസ് സ്റ്റാൻഡിന് സമീപം വിറകടുപ്പ് കത്തിച്ച് പ്രവർത്തകർ പാചകം ചെയ്തു പ്രതിഷേധിച്ചു
വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ലാലി ജോസി അധ്യക്ഷയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അംബിക ഗോപാലകൃഷ്ണൻ, പാർട്ടി ജില്ലാ ജനറൽസെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്, ഷെല്ലി ടോമി,ജിന്റു ജേക്കബ്, ശാന്ത പൊന്നപ്പൻ, കുര്യാച്ചൻ പൊന്നാമറ്റം,റോയിസൺ കുഴിഞ്ഞാലിൽ, ഷിജോ തറപ്പേൽ, വിജയ് ചേലാക്കണ്ടം തുടങ്ങിയവർ പ്രസംഗിച്ചു