ഭര്‍ത്താവിന്‍്റെ ആത്മഹത്യയില്‍ ഭാര്യ അറസ്റ്റില്‍,വഴിവിട്ട ബന്ധത്തിന് തെളിവായി വീഡിയോയും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മലയിന് ‍ കീഴ്: ഭാര്യയുടെ വഴിവിട്ട ജീവിതത്തില് ‍ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്ത സംഭവത്തില് ‍ ഭാര്യ പാങ്ങോട് സ്വദേശി അഖിലയെ (30) വിളപ്പില്ശാല പൊലീസ് അറസ്റ്റുചെയ്തു.2019 സെപ്തംബര് ‍ 9ന് വിളപ്പില്ശാല ചാച്ചിയോട് ഉഷാഭവനില് ‍ ശിവപ്രസാദ് (34) വീട്ടില് ‍ തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്.

മകന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ മാതാവ് ഉഷാകുമാരി അഖിലയ്ക്കും കാമുകന്‍ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ വിഷ്ണുവിനുമെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു

. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യം മടത്തുനട ലൈനിലെ വാടകവീട്ടില്‍ നിന്ന് ഇന്നലെ വൈകിട്ട് അഖിലയെ അറസ്റ്റ് ചെയ്തത്. വിഷ്ണുവിനെ ഈ മാസം 11ന് അറസ്റ്റ് ചെയ്തിരുന്നു ഇയാള്‍ റിമാന്‍ഡിലാണ്. അഖിലയും വിഷ്ണുവും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള വീഡിയോ മറ്റൊരു സുഹൃത്തില്‍ നിന്ന് കണ്ടതിന്റെ മനോവിഷമത്തിലാണ് ശിവപ്രസാദ് ആത്മഹത്യചെയ്തത്. തന്റെ മരണത്തിന് കാരണക്കാര്‍ വിഷ്ണുവും അഖിലയുമാണെന്ന് ഇയാള്‍ ചുമരില്‍ എഴുതിവച്ചിരുന്നു. മൊബൈല്‍ ഫോണില്‍ ശബ്ദവും റെക്കാഡ് ചെയ്തിരുന്നെങ്കിലും ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ അന്ന് പൊലീസ് തയ്യാറായില്ല. തുടര്‍ന്നാണ് ശിവപ്രസാദിന്റെ മാതാവ് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയത്.

അഖില തച്ചോട്ടുകാവിലുള്ള സ്വകാര്യ ഗ്യാസ് കമ്ബനിയില്‍ ജോലി ചെയ്യവേയാണ് വിഷ്ണുവിനെ പരിചയപ്പെടുന്നത്. സൗഹൃദം വളര്‍ന്നതോടെ ഇയാള്‍ ശിവപ്രസാദിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായി. തന്റെ അടുത്തബന്ധത്തിലുള്ള സഹോദരനാണ് വിഷ്ണുവെന്നാണ് ശിവപ്രസാദിനോടും ബന്ധുക്കളോടും അഖില പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ വീഡിയോ ശിവപ്രസാദ് കാണുന്നതും ആത്മഹത്യ ചെയ്യുന്നതും. ശിവപ്രസാദിന്റെ മരണശേഷം അഖില ശ്രീകാര്യത്തേക്ക് താമസം മാറിയപ്പോള്‍ വിഷ്ണുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇക്കാര്യവും മാതാവിന്റെ പരാതിയില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പുനരന്വേഷണം നടത്തിയ പൊലീസ് പാലക്കാട് സ്വകാര്യ അലുമിനിയം കമ്ബനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിഷ്ണു നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. അഖിലയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •