യുവാക്കളുടെ മരണം: ശ്വാസകോശത്തില്‍ വെള്ളം കെട്ടി നിന്നതിനെത്തുടര്‍ന്ന്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

വണ്ണപ്പുറം: ഒടിയപാറ ഭാഗത്ത് പാറക്കെട്ടിലെ വെള്ളത്തില്‍ യുവാക്കള്‍ മരിച്ചത് ശ്വാസകോശത്തില്‍ വെള്ളം കെട്ടിനിന്നതിനെ തുടര്‍ന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിഗമനം.

ബുധനാഴ്ച്ച രാവിലെയാണ് ഓടിയാപാറ ഭാഗത്ത് ക്രഷറിന് സമീപം പാറക്കുളത്തില്‍ മൈലാടൂര്‍ഭാഗം കിഴക്കേടത്ത് അനീഷ് ജോണ്‍ (43), ക്രഷറിന് സമീപം താമസിക്കുന്ന ഇയ്യനാട്ട് രതീഷ് (34) എന്നിവരെ പാറക്കുളത്തിലെ വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. രതീഷിന്റെ സംസ്‌ക്കാരം വീട്ട് വളപ്പിലും അനീഷിന്റെ സംസ്‌ക്കാരം ഞാറക്കാട് സെന്റ് ജോസഫ് ചര്‍ച്ചിലും നടത്തി.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •