Kerala NewsMovies

‘ഏറെ ആ​ഗ്രഹിച്ചിട്ടും നടന്നില്ല, എന്റെ മകനില്‍ ഞാന്‍ അഭിമാനിക്കുന്നു’; അഡ്വക്കേറ്റ് ഡേ ആശംസകളുമായി സലിംകുമാര്‍

Keralanewz.com

ലയാളത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് സലിംകുമാര്‍. കോമഡി താരമായി സിനിമയിലെത്തിയ താരം മികച്ച നടനുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കുകയായിരുന്നു.

ഇപ്പോള്‍ അഡ്വക്കേറ്റ് ആവാനുള്ള തന്റെ ആ​ഗ്രഹത്തെക്കുറിച്ച്‌ മനസു തുറന്നിരിക്കുകയാണ് താരം. അഡ്വക്കേറ്റ് ആവാന്‍ ഏറെ ആ​ഗ്രഹിച്ചതാണ് എന്നാണ് താരം കുറിക്കുന്നത്. അഡ്വക്കേറ്റ് ഡേ ആശംസിച്ചുകൊണ്ടുള്ള കുറിപ്പിലാണ് തന്റെ നടക്കാതെ പോയ ആ​ഗ്രഹം താരം പറഞ്ഞത്. നിയമവിദ്യാര്‍ത്ഥി ആയ മകനില്‍ അഭിമാനിക്കുന്നുവെന്നും സലിംകുമാര്‍ വ്യക്തമാക്കി.

സലിംകുമാറിന്റെ കുറിപ്പ് വായിക്കാം

ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം ആണ് ഒരു അഡ്വക്കേറ്റ് ആവുക എന്നത്, അതുകൊണ്ടാകാം നിയമവിദ്യാര്‍ത്ഥി ആയ എന്റെ മകനില്‍ ഞാന്‍ അഭിമാനം കൊള്ളുന്നത്. അഡ്വക്കേറ്റ് ഡേ ആഘോഷിക്കുന്ന,ലോകത്തിലെ എല്ലാ അഡ്വക്കേറ്റുമാര്‍ക്കും Adv.മുകുന്ദന്‍ഉണ്ണിയുടെയും, Adv. മുകുന്ദന്റെയും, വക്കീല്‍ ദിനാശംസകള്‍.- സലിംകുമാര്‍ കുറിച്ചു.

താരത്തിന്റെ ഏറ്റവും ഹിറ്റ് കഥാപാത്രമായ മീശമാഥവനിലെ അഡ്വ. മുകുന്ദനുണ്ണിയുടെ കാരിക്കേച്ചറിനൊപ്പമാണ് പോസ്റ്റ്. ലുക്കില്ലന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്ന ഡയലോ​ഗും അതിനൊപ്പമുണ്ട്. എന്തായാലും സലിംകുമാറിന്റെ ആശംസ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. അതിനൊപ്പം താരത്തിന്റെ മകന് ആശംസകള്‍ അറിയിച്ചുകൊണ്ടും കമന്റുകളുണ്ട്.

Facebook Comments Box