Kerala News

തൃശൂരില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

Keralanewz.com

തൃശൂര്‍: നെടുപുഴയില്‍ വ്യാജ വനിതാ ഡോക്ടര്‍ പിടിയില്‍.പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ ജയലളിത ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കുന്നതിനിടയില്‍ സംശയം തോന്നിയ ജീവനക്കാരാണ് പോലീസില്‍ അറിയിച്ചത്.

പോലീസ് എത്തി ചോദ്യം ചെയ്തതോടെ വ്യാജ ഡോക്ടറാണെന്ന് തിരിച്ചറിയുകയായിരുന്നു. ആള്‍മാറാട്ടം നടത്തിയതിനും വ്യാജ ഡോക്ടര്‍ ചമഞ്ഞതിനും ജയലളിതയ്ക്കെതിരെ നെടുപുഴ പോലീസ് കേസെടുത്തു. യുവതിയെ ഇരിങ്ങാലക്കുട വനിത ജയിലിലേക്ക് രാണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു.ഇവര്‍ നേരത്തെ ഹോം നഴ്സായി ജോലി ചെയ്തിട്ടുണ്ട്

Facebook Comments Box