Thu. Apr 25th, 2024

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ജ്യേഷ്ഠാനുജന്‍മാര്‍ അറസ്റ്റില്‍

By admin Jan 24, 2022 #pocso
Keralanewz.com

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ ജ്യേഷ്ഠാനുജന്‍മാര്‍ അറസ്റ്റില്‍.

കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കൊക്കാട്ട് പുത്തന്‍വീട്ടില്‍ ഉണ്ണി(22), കണ്ണന്‍(24) എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരും പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് പറഞ്ഞു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടികള്‍ സംഭവത്തെക്കുറിച്ച്‌ പറഞ്ഞത്. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെയും രക്ഷിതാക്കളെയും വിവരമറിയിക്കുകയായിരുന്നു

Facebook Comments Box

By admin

Related Post