Kerala News

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവലാളുകളായ് വിദ്യാർത്ഥികൾ മുന്നോട്ട് വരണം ; ബ്രൈറ്റ് വട്ടനിരപ്പേൽ

Keralanewz.com

കോട്ടയം:ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവലാളുകളായ് വിദ്യാർത്ഥികൾ മുന്നോട്ട് വരണം എന്ന് KSC(M) കോട്ടയം ജില്ലാ പ്രസിഡൻ്റ ബ്രൈറ്റ് വട്ടനിരപ്പേൽ ആവശ്യപ്പെട്ടു.റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം

യോഗത്തിന് ആൻസൺ ടി ജോസ് അദ്ധ്യക്ഷത വഹിച്ചു.KSC(M) ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി ജിൻ്റോ ജോസഫ് മറ്റു വിദ്യാർത്ഥി നേതാക്കളായ ഡൈനോ കുളത്തൂർ, ആദർശ് മാളിയേക്കൽ,ജൂവൽ തോമസ്,അബിയ ജോൺ,വിന്നി വിൽസൺ,ജോബിൽ നാലാംകുഴി,ദീപക്ക് പല്ലാട്ട്,മെബിൻ പുല്ലൻകുന്നേൽ എന്നിവർ സംസാരിച്ചു.വൈക്കത്ത് അഖിൽ മാടക്കൽ, പാലായിൽ ആൽവിൻ ഞായറുകുളം, കടുത്തുരുത്തിയിൽ ആൻസൺ ടി ജോസ്, പൂഞ്ഞാറിൽ തോമസ് ചെമ്മരപ്പള്ളി, കോട്ടയത്ത് ജോ കൈപ്പൻപ്ലാക്കൽ, കാഞ്ഞിരപ്പള്ളിയിൽ പ്രിൻസ് തോട്ടത്തിൽ, പുതുപ്പള്ളിയിൽ അമൽ ചാമക്കാല, ചങ്ങനാശ്ശേരിയിൽ ആകാശ് കൈതാരം എന്നിവർ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നൽകി

Facebook Comments Box