Kerala NewsPoliticsPoll

കടുത്തുരുത്തിയുടെ സ്നേഹം ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻചാഴികാടന് വോട്ടഭ്യർത്ഥിച്ച് ചെയർമാൻ ജോസ് കെ മാണിയും

Keralanewz.com

കോട്ടയം: ജന്മനാടിന്റെ സ്വീകരണം ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. നാട്ടുകാരുടെ പ്രിയപ്പെട്ട ടോമിയെ പൂക്കളും പഴങ്ങളും നൽകിയാണ് നാട് സ്വീകരിച്ചത്. സ്ഥാനാർത്ഥിയാകട്ടെ അവരെ പേരെടുത്തു വിളിച്ചും അഭിവാദ്യം ചെയ്തും നാട്ടുകാരനായി മാറി.

ഇന്നലെ ( ബുധൻ) കടുത്തുരുത്തി മണ്ഡലത്തിലായിരുന്നു വാഹന പര്യടനം. രാവിലെ 8ന് വെളിയന്നൂരിലെ പാറത്തൊട്ടാൽ ഭാഗത്ത് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി കെ ശശിധരൻ പര്യടനം ഉദ്ഘാടനം ചെയ്തു. വെളിയന്നൂർ, ഉഴവൂർ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, ഞീഴൂർ, മുളക്കുളം പഞ്ചായത്തുകളിലായിരുന്നു പര്യടനം. സ്ഥാനാർത്ഥിയുടെ പര്യടനം മരങ്ങാട്ടുപ്പള്ളിയിൽ എത്തിയപ്പോൾ പാർട്ടി ചെയർമാൻ ജോസ് കെ മാണി കൂടിയെത്തി. ജന്മനാട്ടിൽ ജോസ് കെ മാണി എംപി കൂടി സ്ഥാനാർത്ഥിക്കൊപ്പം തുറന്ന വാഹനത്തിൽ കയറിയതോടെ ആവേശം ഇരട്ടിയായി. വഴിനീളെ പ്രവർത്തകരെ അഭിവാദ്യം ചെയ്തും പരിചയം പുതുക്കിയും കുറച്ചു നേരം ജോസ് കെ മാണിയും പ്രചാരണത്തിൽ പങ്കാളിയായി. രാത്രി വൈകി വടകുന്നപ്പുഴയിലാണ് പര്യടനം സമാപിച്ചത്.

Facebook Comments Box