Mon. May 20th, 2024

ആംആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി

By admin Apr 11, 2024
Keralanewz.com

ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവെച്ചതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ രാജിവെക്കുമോ എന്ന ആശങ്കയില്‍ ആം ആദ്മി പാര്‍ട്ടി.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കരുക്കള്‍ നീക്കുകയാണ് എന്ന് എഎപി ആരോപിക്കുന്നു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ തൊഴില്‍ മന്ത്രി രാജ്കുമാര്‍ ആനന്ദിന്റെ രാജി ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി കെജ്‌രിവാളിന് പിന്നില്‍ അണിനിരക്കും എന്ന് എഎപി നേതാക്കള്‍ നിരന്തരം വ്യക്തമാക്കുമ്ബോഴാണ് മന്ത്രിയുടെ രാജി. രാജ്കുമാര്‍ ആനന്ദിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ രാജിവെക്കുമോ എന്ന സംശയത്തിലാണ് ആം ആദ്മി പാര്‍ട്ടി. ഇഡി അന്വേഷണത്തില്‍ ഭയപ്പെട്ടാണ് രാജി എന്നും സംസാരമുണ്ട്. രാജ് കുമാര്‍ ആനന്ദ് ബിജെപിയില്‍ ചേരും എന്നാണ് സൂചന.
തൊഴില്‍ വകുപ്പിന്റെ ചുമതലെ പുതിയ മന്ത്രിക്ക് നല്‍കുക എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി. ജയിലിലുള്ള അരവിന്ദ് കെജ്‌രിവാള്‍ ആണ് വകുപ്പ് മാറ്റം ഗവര്‍ണറെ അറിയിക്കേണ്ടത്. ആം ആദ്മി പാര്‍ട്ടിയുടെയും അരവിന്ദ് കെജ്!രിവാളിന്റെയും വിശ്വാസ്യത നഷ്ടമായെന്ന് ബിജെപി ആരോപിച്ചു. ആം ആദ്മി പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് രാജ്കുമാര്‍ ആനന്ദ് പറയുമ്ബോള്‍ അത് ഇനിയും പലരും പാര്‍ട്ടി വിടുമെന്ന സന്ദേശമാണെന്ന നിലപാടിലാണ് ബിജെപി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ബിജെപി ഇന്നും പ്രതിഷേധിക്കും.

Facebook Comments Box

By admin

Related Post