Kerala News

രക്ഷാദൗത്യം വിജയം; ബാബുവിനെ സുരക്ഷിതനായി തിരികെയെത്തിച്ച് സൈന്യം

Keralanewz.com

43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയം.  കരസേനാ സംഘത്തിലെ സൈനികന്‍ ബാബുവിന്റെ അരികില്‍ എത്തി ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവില്‍ ബാബുവിനെ സൈന്യം മലമുകളിലെത്തിച്ചു

ഇടയ്ക്ക് വിശ്രമിച്ചാണ് മലകയറുന്നത്. മലമുകളിലെത്തിച്ചശേഷം തീരസംരക്ഷണസേനയുടെ ഹെലികേ‍ാപ്റ്ററിൽ കഞ്ചിക്കേ‍ാട് ഹെലിപ്പാഡിൽ ഇറക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതും പരിഗണിക്കുന്നു. യുവാവിന്റെ ആരേ‍ാഗ്യനില സംബന്ധിച്ച് സേനയിൽനിന്ന് സന്ദേശം ലഭിച്ച ശേഷമായിരിക്കും ഏതു രീതിയിൽ എത്തിക്കണമെന്നതു സംബന്ധിച്ച അന്തിമ തീരുമാനം

Facebook Comments Box