Mon. Apr 29th, 2024

പാകിസ്ഥാനിലെപള‌ളിയിലുണ്ടായ ചാവേറാക്രമണം; ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു

By admin Mar 5, 2022 #mosque #pakisthan
Keralanewz.com

കാബൂള്‍: പാകിസ്ഥാനിലെ പെഷാവര്‍ ഷിയ പള്ളിയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി.

ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്.

കുച്ച റിസാല്‍ ദാര്‍ പള്ളിയില്‍ ഇന്നലെ വിശ്വാസികള്‍ നിസ്‌കാരം നടത്തുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. മരണസംഖ്യ വര്‍ദ്ധിച്ചേക്കാം. രണ്ടു ചാവേറുകള്‍ പള്ളിക്കുള്ളില്‍ കടന്ന് സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനം നടന്ന ജാമിയ മുസ്ലിം പള്ളി അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലാണ്.

പള്ളിയിലേക്ക് അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ കാവല്‍ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവച്ചു. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. സ്ഫോ​ട​ന​ത്തെ​ ​പാ​ക്​​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​മ്രാ​ന്‍​ ​ഖാ​ന്‍​ ​അ​പ​ല​പി​ച്ചു.​ ​പാ​കി​സ്ഥാ​നി​ല്‍​ ​ഷി​യാ​ ​വി​ഭാ​ഗ​ത്തി​ന്​​ ​നേ​രെ​യു​ള്ള​ ​ആ​ക്ര​മ​ണ​ങ്ങ​ള്‍​ ​അടുത്ത​കാ​ല​ത്താ​യി​ ​ഗ​ണ്യ​മാ​യി​ ​വ​ര്‍​ദ്ധി​ക്കു​ന്നു​ണ്ട്.

Facebook Comments Box

By admin

Related Post