യുക്രെയ്ന്‍ പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ; 1,000 രൂപയ്ക്ക് 48.01 ദിര്‍ഹം: റെക്കോര്‍ഡ് ഇടിവില്‍ പണമയച്ച് പ്രവാസികള്‍
ദുബായ്: യുക്രെയ്ന്‍ പ്രതിസന്ധിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്.
ഇന്ന് യുഎഇയിലെ ബാങ്കുകളിലും ഇതര ധനവിനിമയ സ്ഥാപനങ്ങളിലും ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണ് ലഭിച്ചത്.
ബാങ്കുകളില്‍ 48.01 ദിര്‍ഹം നല്‍കിയാല്‍ 1000 രൂപയും എക്‌സ്‌ചേഞ്ചുകളില്‍ ഒരു ദിര്‍ഹത്തിന് 20.96 രൂപ വരെയും ലഭിച്ചതായി ഇടപാടുകാര്‍ പറഞ്ഞു.
ഉയര്‍ന്ന വിനിമയ നിരക്ക് ഉപയോഗപ്പെടുത്തി നാടുകളിലേയ്ക്ക് പണമയക്കുന്ന തിരക്കിലാണ് പ്രവാസികള്‍. ഇന്ന് രാവിലെ ഒരു ദിര്‍ഹത്തിന് 20.95 രൂപ വരെ നല്‍കിയതായും എന്നാല്‍ ഉച്ചയായപ്പോഴേയ്ക്കും ഇത് 20.91 ആയി താഴ്ന്ന അജ്മാന്‍ അല്‍ റുസുഖി മണി എക്‌സ്‌ചേഞ്ചിലെ രവി പറഞ്ഞു.
Facebook Comments Box