റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, റേഷന്‍ ബാഗുകളില്‍ താമര ചിഹ്നം..! ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ബിജെപിയുടെ നിര്‍ദേശം
റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഒപ്പം റേഷന്‍ ബാഗുകളില്‍ താമര ചിഹ്നവും പ്രദര്‍ശിപ്പിക്കാന്‍ ബിജെപി നിര്‍ദേശിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെയും മുഖൈമന്ത്രിമാരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടാണ് കേന്ദ്ര നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് സംസ്ഥാന ഘടകങ്ങള്‍ക്ക് കത്തയച്ചു.
അതേസമയം, ബിജെപി അല്ല ഭരിക്കുന്നതെങ്കിലും സംസ്ഥാനങ്ങളില്‍ റേഷന്‍ ബാഗുകളില്‍ താമര ചിഹ്നം വയ്ക്കാന്‍ സാധിക്കുമെങ്കില്‍ അത് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റേഷന്‍ ബാഗുകളില്‍ താമര ചിഹ്നമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അതാത് സംസ്ഥാനങ്ങളിലെ എംഎല്‍എമാരോടും എംപിമാരോടും മറ്റു ഭാരവാഹികളോടും നിര്‍ദേശം നല്‍കിയിട്ടുണ്ട്.