Kerala News

ദേശീയ ജൂഡോ ചാമ്ബ്യന്‍ അഭിജിത്തും കൂട്ടാളിയും മോഷ്ടിച്ച ബൈക്കുമായി തൃശൂരില്‍ പിടിയില്‍

Keralanewz.com

തൃശൂര്‍: ദേശീയ ജൂഡോ ചാമ്ബ്യന്‍ ഉള്‍പെടെ രണ്ടു യുവാക്കള്‍ മോഷ്ടിച്ച ബൈക്കുമായി തൃശൂരില്‍ പിടിയില്‍.

ഇടുക്കി കരിങ്കുന്നം മലയില്‍ വീട്ടില്‍ അഭിജിത്ത് (24), ചാലക്കുടി പോട്ട കാളിയന്‍പറമ്ബില്‍ വീട്ടില്‍ അലന്‍ (23) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ്‌ പോലീസ് പിടികൂടിയത്. പൂത്തോളില്‍ വെച്ച്‌ നടത്തിയ വാഹനപരിശോധനയിലാണ് മറ്റൊരുബൈക്കിന്റെ വ്യാജനമ്ബര്‍ പ്ലേറ്റ് വെച്ച മോഷ്ടിച്ച വാഹനവുമായി അഭിജിത് പിടിയിലായത്. അതേ നിറത്തിലും കമ്ബനിയുമായ മറ്റൊരു ബൈക്കിന്റെ നമ്ബര്‍ പ്ലേറ്റ് വെച്ചാണ് ഓടിച്ചിരുന്നത്. അഭിജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു യുവാവും മോഷണത്തില്‍ ഉള്‍പ്പെട്ടവിവരം പോലീസ് അറിയുന്നത്. തുടര്‍ന്നാണ് അലനെയും കസ്റ്റഡിയിലെടുത്തത്. അഭിജിത്ത് നാഷണല്‍ ജൂഡോ ചാമ്ബ്യനാണ്.

വെസ്റ്റ് എസ്.ഐ, കെ.സി ബൈജു, സി.പി.ഓമാരായ അഭീഷ് ആന്റണി, സി.എ വിമ്ബിന്‍, ഗോറസ്, പി.സി അനില്‍കുമാര്‍, ജോസ്പോള്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്

Facebook Comments Box