Thu. Apr 25th, 2024

12,220 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;

By admin Jul 11, 2021 #covid19
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,586 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,44,24,563 സാമ്ബിളുകളാണ് പരിശോധിച്ചത്.

11,497 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,497 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

Facebook Comments Box

By admin

Related Post