Sat. May 4th, 2024

കോയമ്ബത്തൂര്‍ ആസ്ഥാനമായി പുതിയ സംസ്ഥാനം,​ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാന്‍ നീക്കം

By admin Jul 11, 2021 #Tamil Nadu
Keralanewz.com

ദ്രാവിഡ രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്ക് അന്ത്യം കുറിക്കാന്‍
തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം . ഇതിനെതുടര്‍ന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.ഡി.കെ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്ബോഴും കോയമ്ബത്തൂര്‍ ആസ്ഥാനമായി പുതിയ സംസ്ഥാനം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

കോയമ്ബത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍.മുരുകന് ഇതിന്‍റെ ചുമതല നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍. മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും പുതിയ അദ്ധ്യക്ഷന്‍ അണ്ണാമലൈയെ കൊങ്കുനേതാവെന്നുമാണ് ബി.ജെ.പി വിശേഷിപ്പിച്ചിരുന്നത്.

ഇതേ ആവശ്യം ഉന്നയിച്ച്‌ ബി.ജെ.പി തമിഴ്‌നാട് ഉപാദ്ധ്യക്ഷന്‍ കാരൂര്‍ നാഗരാജന്‍ രംഗത്തെത്തി. കോയമ്ബത്തൂരും, ചെന്നൈയും തലസ്ഥാനങ്ങളാക്കി രണ്ട് സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം

Facebook Comments Box

By admin

Related Post