Kerala News

കാണക്കാരി ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) – ലെ എസ്.വിനീത എൽ.ഡി.എഫ് സ്ഥാനാർത്ഥി

Keralanewz.com

കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കാണക്കാരി പഞ്ചായത്ത് 13-ാം വാർഡ് കുറുമുള്ളൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ലെ എസ്.വിനീത എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടവും നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ് .ടി .കീപ്പുറവും അറിയിച്ചു.വിനീത നോമിനേഷൻ സമർപ്പിച്ചു


15 അംഗ പഞ്ചായത്ത് കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ എൽ.ഡി.എഫ് ആണു ഭരിക്കുന്നത് കേരള കോൺഗ്രസ് (എം) 5, സി.പി.എം- 4, സി.പി.ഐ.1, എൻ.സി.പി- 1, ബി.ജെ.പി – 1, യു.ഡി.എഫ് 3 എന്നിങ്ങനെയാണ് കക്ഷിനില. കേരള കോൺഗ്രസ് (എം) അംഗത്തിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ജൂലൈ – 4 (തിങ്കൾ) ന് നടത്തും

Facebook Comments Box