Sun. May 19th, 2024

നടന്‍ നൂബിന്‍ വിവാഹിതനാകുന്നു; പ്രിയതമയെ ചേര്‍ത്തുപിടിച്ച്‌ താരം

By admin Jun 22, 2022 #news
Keralanewz.com

സീരിയല്‍ താരം നൂബിന്‍ ആന്റണി വിവാഹിതനാകുന്നു. ഓഗസ്റ്റിലാണ് വിവാഹം. കടല്‍ത്തീരത്ത് പ്രിയതമയെ ചേര്‍ത്തു പിടിച്ചുള്ള വിഡിയോ പങ്കുവച്ചാണ് നൂബിന്‍ ഇക്കാര്യം അറിയിച്ചത്.

ആറു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്.

വിഡിയോയില്‍ പ്രണയിനിയുടെ മുഖം വെളിപ്പെടുത്തുന്നില്ല. വൈകാതെ ഭാര്യയും ഭര്‍ത്താവും ആകുമെന്ന് ഒപ്പം കുറിച്ചിട്ടുണ്ട്. ‘പ്രണയം, വിവാഹം ഉടന്‍, ഓഗസ്റ്റ്’ എന്നീ ഹാഷ്ടാഗുകള്‍ ഒപ്പമുണ്ട്. കുടുംബവിളക്ക് സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രത്തിലൂടെയാണ് നൂബിന്‍ ശ്രദ്ധേയനായത്. മോഡലിങ്ങിലൂടെയാണ് തുടക്കം. ഇടുക്കി രാജാക്കാട് സ്വദേശിയാണ്

Facebook Comments Box

By admin

Related Post