Thu. May 2nd, 2024

തരൂർ തോറ്റു.. കോൺഗ്രസിന്റെ പതനം ഉറപ്പ് വരുത്തി കെസി വേണുഗോപാൽ. മല്ലികാർജുന എ ഐ സി സി പ്രസിഡന്റ്‌

By admin Oct 19, 2022 #aicc #Karge #Rahul Gandhi #Tharoor
Keralanewz.com

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എംപി ശശി തരൂരിനെ ഖാര്‍ഗെ തോല്‍പ്പിച്ചു. ഹൈക്കമാണ്ട് നേതാക്കളുടെ പിന്തുണയോടെ മത്സരിച്ച ഖാര്‍ഗെയ്ക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പരിവേഷമുണ്ടായിരുന്നു. വിമത മുഖവുമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശശി തരൂര്‍ ആയിരം വോട്ടില്‍ അധികം നേടിയെന്നത് നേതൃത്വത്തെ ഞെട്ടിച്ചു.1050 വോട്ടുകൾ ആണ് ശശി തരൂർ നേടിയത്. കള്ള വോട്ട് കൂടി ഇല്ലായിരുന്നു എങ്കിൽ, രാഹുൽ ഗാന്ധി യുടെ സ്ഥാനാർത്ഥി ഒരു പക്ഷെ തോറ്റു പോയിരുന്നേനെ.

Facebook Comments Box

By admin

Related Post