Kerala News

ഗവര്‍ണറെ ശുംഭനെന്ന് വിശേഷിപ്പിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

Keralanewz.com

ഗവര്‍ണറെ ശുംഭനെന്ന് വിശേഷിപ്പിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ലോകത്തിലെ എല്ലാ അധികാരങ്ങളും തനിക്കുണ്ടെന്ന് ഏതെങ്കിലുമൊരു ശുംഭന്‍ വിചാരിച്ചാല്‍ എന്തു ചെയ്യാന്‍ കഴിയുമെന്നും അങ്ങനെ തന്നെ ചിന്തിക്കട്ടെന്നുമായിരുന്നു കാനം പറഞ്ഞത്. ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി പിന്‍വലിച്ച ഗവര്‍ണറിന്മേലുള്ള പ്രീതി ഞങ്ങളും പിന്‍വലിച്ചുവെന്നും കാനം തിരിച്ചടിച്ചു.

സിപിഎം, സിപിഐ അല്ലാത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. 9 പാര്‍ട്ടികളില്‍ മാറി മാറി കയറിയിറങ്ങി. ഇപ്പോള്‍ കേരളത്തില്‍ ഗവര്‍ണര്‍ കസേരയിലിരുന്ന് രാഷ്ട്രീയം കളിക്കുകയാണെന്നും കാനം രാജേന്ദ്രന്‍ പരിഹസിച്ചു.

Facebook Comments Box