Kerala News

പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ കെ.ടി.യു.സി(എം) കിടങ്ങൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

Keralanewz.com

കിടങ്ങൂർ : പെട്രോൾ,ഡീസൽ വില സർവ്വകാല റിക്കാർഡ്  ഭേദിച്ച് വർദ്ധിപ്പിക്കുന്ന  സാഹചര്യത്തിൽ, പ്രതിഷേധവുമായി കെ. ടി. യു. സി(എം) കിടങ്ങൂർ മണ്ഡലം കമ്മിറ്റി. ജില്ലയിലുടനീളം പ്രധിഷേധ ധർണ്ണ നടത്തുവാനുള്ള ജില്ലാ കമ്മിറ്റിയുടെ ആഹ്വാനത്തെ തുടർന്ന്   കെ റ്റി യു സി (എം) കിടങ്ങൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പെട്രോൾ പമ്പുകളുടെ  മുൻപിൽ പ്രതിഷേധ ധർണ നടത്തി

    കട്ടച്ചിറ പെട്രോൾ പമ്പിൽ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പിൽ, ചേർപ്പുങ്കൽ പെട്രോൾ പമ്പിൽ കെ റ്റി യു സി (എം) കോട്ടയം ജില്ലാ സെക്രട്ടറി ഷാജി മാവേലതടം , കിടങ്ങൂർ പെട്രോൾ പമ്പിൽ കെ റ്റി യു സി (എം) കിടങ്ങൂർ മണ്ഡലം പ്രസിഡന്റ് ബിജു കൊല്ലപ്പള്ളി, കിടങ്ങൂർ സൗത്ത് പെട്രോൾ പമ്പിൽ കെ റ്റി യു സി (എം) കിടങ്ങൂർ സൗത്ത് യൂണിറ്റ് പ്രസിഡന്റ് ബേബി താന്നിയിൽ തുടങ്ങിയവർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ ടി യു സി (എം)  ജില്ലാ വൈസ് പ്രസിഡണ്ട് പി കെ രാജു സമരപരിപാടികൾക്ക് നേതൃത്വം നൽകി.

Facebook Comments Box