Wed. Apr 24th, 2024

യുവാക്കൾ ജോലി തേടി വിദേശത്തു പോകുന്നതിനെ വിമർശിച്ചു ചങ്ങനാശേരി അതിരൂപതാ ആർച് ബിഷപ്പ് ജോസഫ് പെരുംതോട്ടം . സമുദായം അന്യം നിക്കുമെന്നും നാട്ടിലെ ജോലി സാദ്ധ്യതകൾ അന്വേഷിക്കണമേ എന്നും ബിഷപ്പ് ആഹ്വാനം ചെയ്തു .

Keralanewz.com

ചങ്ങനാശേരി : സിറോ മലബാർ സഭയുടെ മധ്യ കേരളം മുതൽ ത്രിരുവന്തപുരം വരെ നീണ്ടു കിടക്കുന്ന രൂപതയാണ് ചങ്ങനാശേരി . സുറിയാനി സമുദായത്തിലെ പ്രബല രൂപതയായ ചങ്ങനാശേരിയുടെ ആർച് ബിഷപ്പ് ശക്തമായ ഭാഷയിലാണ് യുവാക്കളെ വിമർശിച്ചത് . സ്വന്തം നാട്ടിലുള്ള ജോലി സാദ്ധ്യതകൾ കണ്ടെത്താതെ യുവാക്കൾ വിദേശത്തേക്ക് പറക്കുന്ന രീതി ശരിയല്ല എന്നാണ് ബിഷപ്പ് പ്രസംഗിച്ചത് . ഇത് മൂലം സിറോ മലബാർ സഭയിൽ യുവദീപ്തിക്ക് വാർഷിക ആഘോഷങ്ങൾ നടത്താൻ ഭാവിയിൽ ചെറുപ്പക്കാർ നാട്ടിൽ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാവാൻ പോകുന്നതെന്നും ബിഷപ്പ് വിമർശിച്ചു . കേരളമടക്കമുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊക്കെ നല്ല ജോലി സാധ്യതകള് ഉണ്ടായിട്ടാണ് വിദേശത്തേക്ക് കുടിയേറുന്നത് , കഴിഞ്ഞ ഒരു വർഷത്തിൽ ഒരു ലക്ഷം ഇന്ത്യൻ ചെറുപ്പക്കാരാണ് നാട് വിട്ടത് . അതിൽ ഏറിയ പങ്കും കേരളത്തിൽ നിന്നായിരുന്നു .

സമുദായം അന്യം നിന്ന് പോവാതെ കൂടുതൽ കുട്ടികൾ ഉണ്ടാവേണ്ടതിനെപ്പറ്റിയും ബിഷപ്പ് ആകുലപ്പെട്ടു . യു വദീപ്തി – എസ് എം വൈ എം സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ പെരുംതോട്ടം . വിമത കോൺഗ്രസ് എംപി ശശി തരൂർ മുഖ്യ പ്രാസംഗികൻ ആയിരുന്നു സമ്മേളനത്തിൽ.

Facebook Comments Box

By admin

Related Post