Fri. May 10th, 2024

കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതം; ചോര്‍ന്നത് വുഹാനിലെ ലാബില്‍ നിന്ന്; വവ്വാലുകളില്‍ വൈറസ് പരീക്ഷിച്ചത് ഒരു ദശാബ്ദത്തോളം;

By admin Dec 6, 2022 #Corona
Keralanewz.com

കൊറോണ വൈറസിന്റെ ഉത്ഭവത്തെ പറ്റി അന്വേഷണങ്ങളും ഗവേഷണങ്ങളും പുരോഗമിക്കെ നിര്‍ണായകമായേക്കാവുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞന്‍.

ചൈനയിലെ വുഹാനില്‍ സ്ഥിതിചെയ്യുന്ന റിസര്‍ച്ച്‌ ലാബില്‍ നിന്നും ചോര്‍ന്നപോയ മനുഷ്യനിര്‍മ്മിത വൈറസാണ് കൊറോണയെന്ന് അദ്ദേഹം പറയുന്നു. ലാബില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആന്‍ഡ്ര്യൂ ഹൂഫാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ദി ട്രൂത്ത് എബൗട്ട് വുഹാന്‍ എന്ന പുതിയ പുസ്തകത്തിലൂടെയാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

ആരോപണ വിധേയമായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലായിരുന്നു ഹൂഫ് ജോലി ചെയ്തിരുന്നത്. അവിടുത്തെ എപ്പിഡമിയോളജിസ്റ്റായിരുന്നു അദ്ദേഹം. ചൈനീസ് സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വുഹാനിലെ ലാബില്‍ നിന്നും രണ്ട് വര്‍ഷം മുമ്ബ് ചോര്‍ന്നതാണ് കൊറോണ വൈറസെന്ന് അദ്ദേഹം പറയുന്നു.

ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വൈറസ് ചോര്‍ന്നതാണെന്നാണ് ഹൂഫിന്റെ ആരോപണം.

Facebook Comments Box

By admin

Related Post