Kerala News

സംസ്ഥാനത്ത് ഇന്നു മുതല്‍ ഡ്രൈവിംഗ് പരിശീലനം പുനരാംരംഭിക്കും

Keralanewz.com

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുനരാംരംഭിക്കും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചാവും ഇവ പ്രവര്‍ത്തിക്കുക.

മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.ഡ്രൈവിങ് പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സ്ഥലങ്ങളില്‍ ബന്ധപ്പെട്ട ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുക.

ഓരോ സ്ഥലത്തും ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുന്ന തീയതികള്‍ അതാത് ആര്‍ടിഒ സബ് ആര്‍ടിഒകളുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്.ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആണ് ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും പുനഃരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്

Facebook Comments Box