Fri. Apr 26th, 2024

എറണാകുളം വിമത വൈദികരെ പുറത്താക്കാൻ കത്തോലിക്കാ സഭ . 15 മണിക്കൂർ തുടർച്ചയായി കുർബാന അർപ്പിച്ച വിമത വൈദികർ സഭാ നിയമങ്ങൾ ലംഘിച്ചുവെന്ന് വത്തിക്കാൻ .സാത്താൻ ആരാധനയും ഇവർ നടത്തിയെന്ന് കണ്ടെത്തൽ

By admin Dec 27, 2022 #ernakulam #Syro Malabar
Keralanewz.com

എറണാകുളം : ബസലിക്ക പള്ളിയിൽ കഴിഞ്ഞ 23 നു വിമത വൈദികരുടെ നേതൃത്വത്തിൽ നടത്തിയ സമരവും തുടർന്ന് ഉണ്ടായ സംഘട്ടനവും , ആഗോള തലത്തിൽ കത്തോലിക്കാ സഭക്ക് വലിയ നാണക്കേട് ആയിരുന്നു . ചരിത്രത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയിൽ സഭയുടെ ആർച് ബിഷപ് കുർബാന അർപ്പിക്കാതിരിക്കാനായി , പള്ളിയുടെ അൾത്താര പിടിച്ചെടുക്കാൻ ഉള്ള ശ്രമം ആണ് വിമത വൈദികർ നടത്തിയത് . സഭാ പാരമ്പര്യം അനുസരിച്ചു ക്രിസ്ത്മസ് രാത്രിയിൽ എറണാകുളം ബസലിക്ക പള്ളിയിൽ കുർബാന അർപ്പിക്കേണ്ടിയിരുന്നത് ആർച് ബിഷപ്പ് ആൻഡ്രൂസ് താഴത്തു ആയിരുന്നു . എന്നാൽ അദ്ദേഹം അവിടെ കുർബാന ചൊല്ലുവാൻ പാടില്ലായെന്നും , വന്നാൽ അദ്ദേഹത്തിനെ മർദ്ധിക്കുമെന്നു വിമതർ ഭീഷണിപ്പെടുതായിരുന്നു . ക്രിസ്തുമസിന് മുന്നോടിയായി ബസിലിക്ക പള്ളിയിലെത്തിയിരുന്ന പുതിയ അഡ്മിൻസ്ട്രറ്റർ വികാരി ആൻ്റണി പൂതവേലിയെ ചില വൈദികർ ചേർന്ന് കയ്യേറ്റം ചെയുകയും മർദിക്കുകയും ചെയ്തിരുന്നു . അതെ തുടർന്നാണ് അദ്ദേഹവും രൂപതാ ബിഷപ്പും ഹൈ കോടതിയിൽ പോലീസ് സംരക്ഷണം ആവശ്യപെട്ടത് . ബിഷപ്പിനും പള്ളിക്കും , വികാരി അച്ഛനും പോലീസ് സംരക്ഷണം നൽകണമെന്ന കോടതി വിധിയാണ് , വിമതരുടെ പദ്ധതികൾ പൊളിച്ചത് . ക്രിസ്ത്മസ് രാവിൽ , എറണാകുളം ബസലിക്ക, ബിഷപ്പ് ഹൌസ് അടക്കം പിടിച്ചെടുത്തു ആധിപത്യം സഥാപിക്കാനായിരുന്നു വിമതരുടെ പദ്ധതി . അതിനായി അടുത്ത കാലത്തു നിരോധിച്ച ചില തീവ്ര വാദി സംഘടനകളുടെ സഹായവും ഇവർ തേടിയിരുന്നു . കേന്ദ്ര സർക്കാർ ഈ സംഘടനയെ നിരോധിച്ചതോടെ , വിമതർക്കുള്ള ഫണ്ടിംഗ് അടുത്തകാലത്ത് കുറഞ്ഞിരുന്നു . കൂടാതെ , കോൺഗ്രസിലെ പ്രമുഖ നേതാവിനും ഈ വിഷയത്തിൽ പ്രത്യേക താല്പര്യം ഉണ്ടായിരുന്നു . അദ്ദേഹത്തിൻ്റെ സഹായവും വിമത വൈദികർക്ക് ഉണ്ടായിരുന്നു . വിമതരുടെ മുഖമായ , അൽമായ നേതാവിന് ഈ കോൺഗ്രസ് നേതാവുമായി വളരെ അടുത്ത ബന്ധവുമാണ് .

ഇതിന്റെ എല്ലാം ബലത്തിലാണ് വിമത വൈദികർ കടും കൈ ചെയ്യാൻ തുനിഞ്ഞു ഇറങ്ങിയത് . ഇതിനായി കളരി പയറ്റിൽ അടക്കം കഴിവ് തെളിയിച്ച , മുൻ കാലങ്ങളിൽ അച്ചടക്ക നടപടികൾ സ്ത്രീ വിഷയത്തിലടക്കം നേരിട്ടുള്ള ഒരു വൈദികനെയായിരുന്നു ഇവർ മുന്നിൽ നിറുത്തിയിരുന്നത് . ഏതു സാഹചര്യത്തിലും അവിടെ കലാപവും , വേണ്ടി വന്നാൽ കൊലപാതകവും വരെ ഇവർ ലക്ഷ്യമിട്ടിരുന്നവത്രെ . എന്നാൽ കേരളാ പോലീസിന്റെ ശക്തമായ നെറ്റ്‌വർക്ക് സംവിധാനങ്ങൾ ആണ് ഇവരുടെ നീക്കം പൊളിച്ചു കളഞ്ഞത് . വേണ്ട മുൻകരുതലുകൾ പോലീസും അത് പോലെ തന്നെ സഭാ അധികാരികൾക്കും എടുക്കുവാൻ സാധിച്ചിരുന്നു .

ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ആയ ആൻ്റണി പൂതവേലിയുടെ കാർമ്മികത്വത്തിൽ അന്നേ ദിവസം 6 മണിക്ക് കുർബാനയും തുടർന്ന് ആരാധനയും കൊന്ത നമസ്കാരവുമായിരുന്നു അവിടെ പ്ലാൻ ചെയ്തിരുന്നത് . എന്നാൽ ഈ മൂന്നു കാര്യങ്ങളും അന്നേ ദിവസം നടക്കരുതെന്ന് , വിമത വൈദിക സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം , 5 വിമത വൈദികർ കാക്കനാട് നിന്നുമെത്തുകയായിരുന്നു . ഇവരോടൊപ്പം 2 ബസ് നിറയെ ആളുകളും എത്തിയിരുന്നു . ഇവരിൽ നിരോധിത തീവ്ര വാദി സംഘടനയുടെ ആളുകളും ഉണ്ടായിരുന്നു . 5 . 50 ഓട് കൂടി ഗുണ്ടകളുടെ സഹായത്തോടെ പള്ളിയിൽ അൾത്താരയിൽ ഇടിച്ചു കയറിയ ഇവർ കത്തോലിക്കാ സഭ നിരോധിച്ച ഭാരത പൂജ , കുർബാന അർപ്പണം എന്ന രീതിയിൽ ആരംഭിച്ചു. പൊതുവെ കുർബാനയുടെ പ്രാർത്ഥനയോടെ തുടങ്ങുമെങ്കിലും പിന്നീട് സാത്താൻ ആരാധന രീതിയിലേക്കൊക്കെ കടക്കുന്ന ഒരു പ്രത്യേക രീതി ആണിവർക്ക് . 6 മണിക്ക് ഇടവക വികാരി കുർബാന അർപ്പിക്കാൻ എത്തുമ്പോൾ വിമതർ ബലിപീഠം കൈയടക്കിയിരുന്നു . പള്ളിയിൽ ഉണ്ടായിരുന്ന ബേമ ഇവർ നേരത്തെ എടുത്തു മാറ്റിയിരുന്നു . തുടർന്ന് സംഘർഷ അവസ്ഥയിലേക്ക് പോവുകയായിരുന്നു . കുർബാനക്ക് എത്തിയിരുന്ന സാധാരണ അല്മയർക്ക് ആദ്യം എന്താണ് നടക്കുന്നതെന്ന് മനസിലായില്ല . വെളിയിൽ നിന്നുമുള്ള ആളുകൾ ആണെന്ന് മനസിലായതോടു കൂടി അവർ എതിർത്തു . പക്ഷെ തുടക്കത്തിൽ പള്ളി മുഴുവൻ വിമത ഗുണ്ടകൾ ആയിരുന്നതിനാൽ ഇടവകക്കാർക്ക് വേണ്ട രീതിയിൽ പ്രതിഷേധിക്കാൻ സാധിച്ചില്ല . പിന്നീട് ഇതേ 5 വിമത വൈദികർ തുടർച്ചയായി അവിടെ സമര രീതി എന്നവണ്ണം ചെയിൻ കുർബാന ചൊല്ലുകയാണ് ഉണ്ടായത് . കത്തോലിക്കാ സഭയുടെ നിയമം അനുസരിച്ചു ഒരിക്കൽ ആശീർവദിച്ച അപ്പവും വീഞ്ഞും വീണ്ടും ഉപയോഗിക്കാൻ പാടില്ല . വിമതർ 16 തവണ ഒരേ അപ്പവും വീഞ്ഞും ഉപയോഗിച്ചു . കൂടാതെ രാത്രി 12 നു ശേഷം കത്തോലിക്കാ സഭയുടെ കുർബാന തക്സയിൽ ഇല്ലാത്ത മറ്റെന്തെല്ലാമോ പ്രാർത്ഥന എന്ന രീതിയിൽ ചൊല്ലിയിരുന്നു . പലപ്പോഴും മറു ഭാഷ പോലെ ആണ് കാഴ്ചക്കാർക്ക് തോന്നിയത് . സംശയം തോന്നിയ ചില അല്മയർ ആണ് ഇത് സാത്താൻ ആരാധന ആവാം എന്ന് കണ്ടെത്തിയത് . തുടർന്ന് സംഘം ചേർന്ന് എത്തിയ
ഇടവക ജനങ്ങൾ അൾത്താരയിലേക്ക് ഇടിച്ചു കയറി വിമത വൈദികരെ നീക്കം ചെയ്തു . എന്നാൽ ചില വൈദികർ അല്മായരെ മർദിക്കാൻ ശ്രമിച്ചപ്പോൾ , അല്മായർ തിരിച്ചും തല്ലുന്ന സാഹചര്യം ഉണ്ടായി . സിറോ മലബാർ സഭയുടെ സിനഡ് അനുശാസിക്കാത്ത കുർബാനയും , സാത്താൻ ആരാധനയും നടത്തിയത് കൊണ്ടാണ് ബലിപീഠം ബലപ്രയോഗത്തിലൂടെ നീക്കം ചെയ്‌തത് എന്ന് , ഇടവക അംഗം കൂടിയായ മാത്യു സ്കറിയ മണവാളൻ ഞങ്ങളോട് പ്രതികരിച്ചു .

എന്തായാലും സമാനമായ റിപ്പോർട്ട് ആണ് വത്തിക്കാനിലും ലഭിച്ചിരിക്കുന്നത് . ഇതേക്കുറിച്ചു അന്വേഷിക്കാൻ വത്തിക്കാൻ നിയമിച്ച വ്യക്തികളും ലത്തീൻ മെത്രാൻ സമിതിയും, വിമത വൈദികർക്കെതിരെ ആണ് നിലപാട് എടുത്തത് . കത്തോലിക്കാ സഭക്ക് വലിയ നാണക്കേട് ഉണ്ടാക്കിയ ഈ സംഭവത്തിൽ , നേതൃത്വം കൊടുത്ത എല്ലാ വിമത വൈദികരെയും പുറത്താക്കണമെന്നാണ് വത്തിക്കാന് ലഭിച്ചിരിക്കുന്ന നിർദ്ദേശം . ഇത് മൂലം വരും ദിവസങ്ങളിൽ ഇവർക്കെതിരെ കടുത്ത നിലപാട് എടുക്കാനുള്ള നിർദ്ദേശം സിറോ മലബാർ സിനഡിന് ലഭിക്കും .

Facebook Comments Box

By admin

Related Post