Fri. May 3rd, 2024

കോട്ടയം പാർലമെന്റ് സീറ്റിനായി ജോസഫ് വിഭാഗവും, കോൺഗ്രസ്സും രംഗത്ത് . ജോസഫ് വിഭാഗത്തിൽ നിന്നും സജി മഞ്ഞകടമ്പൻ , തോമസ് ഉണ്ണിയാടൻ , പിസി തോമസ് , ഫ്രാൻസിസ് ജോർജ് തുടങ്ങിയ നീണ്ട നിരകൾ ഉള്ളപ്പോൾ കോൺഗ്രസിൽ സീറ്റ് ഉമ്മൻ ചാണ്ടിയുടെ മകന് വേണ്ടി ഉമ്മൻ ചാണ്ടിയും , ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷും രംഗത്ത് .

Keralanewz.com

കോട്ടയം : പാർലമെന്റ് ഇലക്ഷന് ഒരു വർഷം ഉണ്ടെങ്കിലും , കോട്ടയം സീറ്റിൽ മത്സരിക്കാൻ യു ഡീ എഫ് ഇൽ മത്സരം കനക്കുന്നു . മാണി വിഭാഗം മത്സരിച്ചിരുന്ന കോട്ടയം സീറ്റ് അവർ മുന്നണി വിട്ടതിനാൽ തങ്ങൾക്ക് വേണമെന്നാണ് ജോസഫ് വിഭാഗം നിലപാട് എടുത്തിരിക്കുന്നത് . കഴിഞ്ഞ തവണ കോട്ടയം സീറ്റ് പിജെ ജോസെഫിനായിരുന്നു യു ഡീ എഫ് വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാൽ കെഎം മാണി അത് നൽകിയില്ലായെന്നും അവർ ആരോപിക്കുന്നു . അടുത്ത വട്ടം സീറ്റ് ജോസഫ് വിഭാഗത്തിന് വേണമെന്നുള്ള കർക്കശ നിലപാടിൽ ആണ് പാർട്ടി. ആരോഗ്യ കാരണത്താൽ പിജെ ജോസഫ് മത്സരിക്കാൻ താല്പര്യം കാണിക്കുന്നില്ല . ആയതിനാൽ തന്നെ ആ സീറ്റ് വേണ്ടാ എന്നുള്ള നിലപാടിൽ ആണ് പിജെ ജോസഫ് . എന്നാൽ പാർട്ടിയിലെ രണ്ടാമൻ ആയ പിസി തോമസ് അടക്കം സീറ്റിനായി രംഗത്ത് ഉണ്ട് . അതിനിടയിൽ തനിക്ക് സീറ്റ് നൽകണേ എന്നപേക്ഷിച്ചു കൊണ്ട് സജി മഞ്ഞകടമ്പനും തൊടുപുഴയിൽ കറങ്ങുന്നുണ്ട് . പൊതുവെ അദ്ദേഹത്തോട് താല്പര്യമില്ലാത്ത പിജെ ജോസഫ് ആദ്യം തന്നെ സജിയെ തഴഞ്ഞ മട്ടാണ് . എന്നാൽ തനിക്ക് സീറ്റ് തന്നില്ലെങ്കിൽ താൻ മത്സരിക്കാൻ സാധ്യത ഉണ്ടെന്നുള്ള മുന്നറിയിപ്പാണ് , മഞ്ഞകടമ്പൻ ജോസഫിന് നൽകിയിട്ടുള്ളത് .

അദ്ദേഹത്തെ കൂടാതെ പിസി തോമസും സീറ്റിനായി രംഗത്ത് ഉണ്ട് . പിസി തോമസിന്റെ പാർട്ടിയിൽ ലയിക്കുമ്പോൾ വാഗ്ദാനം നൽകിയിരുന്നത് പാർലമെൻറ് സീറ്റ്ആയിരുന്നു എന്നാണ് അദ്ദേഹത്തിൻ്റെ വാദം . ഇവരെ കൂടാതെ തോമസ് ഉണ്ണിയാടൻ , വിമത ജോസഫ് വിഭാഗം നേതാവ് ഫ്രാൻസിസ് ജോർജ് എന്നിവരും മത്സരിക്കാൻ തയ്യാറാണ് . എന്നാൽ തർക്കം മൂത്താൽ ഒരു പക്ഷെ പിജെ ജോസഫ് തന്നെ മത്സരത്തിന് ഇറങ്ങാനും സാധ്യത ഉണ്ട് .

അതെ സമയം കോട്ടയം ഡിസി സി പ്രസിഡന്റ് ഈ സീറ്റിലേക്ക് കണ്ണും നട്ടു ഇരിക്കുവാൻ തുടങ്ങിയിട്ട് നാളുകളായി എന്നാണ് കോട്ടയത്തെ എ ഗ്രൂപ്പ് പറയുന്നത് . അദ്ദേഹത്തിൻ്റെ ആഗ്രഹം മനസിൽ ഇരുന്നാൽ മതിയെന്നാണാണ് എ ഗ്രൂപ്പ് നിലപാട് . എ ഗ്രൂപ്പിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആണ് പരിഗണിക്കപ്പെടുന്നത് . എന്നാൽ ആ നീക്കം ഏതു വിധേനയും തകർക്കാൻ നാട്ടകം സുരേഷും രംഗത്തുണ്ട് . എന്നാൽ ഉമ്മൻ ചാണ്ടി ക്ക് കോൺഗ്രസിൽ നിലവിൽ വലിയ ശബ്ദമില്ലാതായത് ചാണ്ടി ഉമ്മന് ഭീഷണി ആയേക്കാം . മറ്റു ചില നേതാക്കൾക്കും ഈ സീറ്റിൽ താല്പര്യമുണ്ട് . ജോസഫ് വാഴക്കൻ , ടോമി കല്ലാനി , ജോഷി ഫിലിപ്പ് , കെസി ജോസഫ് , കൊടിക്കുന്നിൽ സുരേഷ് എന്നിവരും രംഗത്ത് ഉണ്ട് . എന്തായാലും സീറ്റ് വിഭജനം പതിവ് പോലെ കീറാമുട്ടിയാവുമെന്ന് ഉറപ്പ് .

ഇടതുമുന്നണിയിൽ തോമസ് ചാഴികാടൻ തന്നെ മത്സരിക്കാനാണ് സാധ്യത . സീറ്റിനായി സ്റ്റീഫൻ ജോർജും രംഗത്തുണ്ട് . എങ്കിലും ജോസ് കെ മാണിയുടെ വിശ്വസ്തൻ ആയ ചാഴികാടൻ തന്നെ മത്സരിക്കാനാണ് സാധ്യത.

Facebook Comments Box

By admin

Related Post

You Missed