Kerala News

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരേ വീണ്ടും കേസ്.

Keralanewz.com

പോലിസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്നു കാണിച്ച്‌ പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് കേസെടുത്തത്. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ് ആക്‌ട്, ഐടി ആക്‌ട് തുടങ്ങിയവ പ്രകാരമാണ് കേസ്. സിപിഎം നിലമ്ബൂര്‍ എംഎല്‍എയായ പി വി അന്‍വര്‍ സംസ്ഥാന പോലിസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. അതീവ ഗൗരതരവും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ കാര്യമാണെന്ന് ആരോപിച്ച്‌ പ്രധാനമന്ത്രിക്കും ഇമെയില്‍ വഴി പരാതി നല്‍കിയിരുന്നു. സംസ്ഥാന പോലിസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് സന്ദേശങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇമെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഷാജന്‍ സ്‌കറിയയുടെ കൈവശമുണ്ടെന്നും അത് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Facebook Comments Box