പാലാ രൂപത വൈദികൻ റവ.ഫാദർ ജോസഫ് പുലവേലിൽ നിര്യാതനായി. പാലാ അൽഫോൻസാ കോളജ് വൈസ് പ്രിൻസിപ്പലായി സേവനം അനുഷ്ടിച്ചു വരുകയായിരുന്നു.
പാലാ :പാലാ രൂപത വൈദികൻ റവ.ഫാ. ജോസഫ് പുലവേലിൽ നിര്യാതനായി. ഇപ്പോൾ അൽഫോൻസാ കോളേജ് വൈസ് പ്രിൻസിപ്പളായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു .
അച്ചന്റെ ഭൗതിക ശരീരം
നാളെ രാവിലെ എട്ടു മണിക്ക് ചേർപ്പുങ്കൽ മാർ സ്ളീബാ മെഡിസിറ്റിയിൽ നിന്ന് മേവിടയിലുള്ള സഹോദരന്റെ ഭവനത്തിലേയ്ക്ക് കൊണ്ടുപോകുന്നു. തുടർന്ന് 9.30 ന് അൽഫോൻസാ കോളേജിൽ പൊതുദർശനത്തിന് വയ്ക്കുന്നു. 10.15 ന് അച്ചൻ സഹകാർമ്മികനായി ശുശ്രൂഷ ചെയ്തിരുന്ന കരൂർ പള്ളിയിലേയ്ക്ക് കൊണ്ടുപോകുന്നു. അവിടെ നിന്ന് 11 മണിക്ക് സ്വന്തം ഇടവകയായ കുറവിലങ്ങാട്ട് ജേഷ്ഠ സഹോദരന്റെ ഭവനത്തിൽ വയ്ക്കുന്നു. ഉച്ചയ്ക്ക് 1.30 ന് മൃതസംസ്കാരകർമ്മങ്ങൾ ആരംഭിക്കുകയും 2.30 ന് കുറവിലങ്ങാട് പള്ളിയിൽ വി.കുർബാനയോട് കൂടെ മൃതസംസ്കാരകർമ്മങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നതാണ്.
Facebook Comments Box