Kerala NewsLocal News

ഒടുവിൽ പിജെ ജോസഫിന് ഒരു ചിഹ്നം കിട്ടി.

Keralanewz.com

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കുന്നതിന് ദേശീയ പാര്‍ട്ടികളും സംസ്ഥാന പാര്‍ട്ടികളും ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.

പുതിയ വിജ്ഞാപനം അനുസരിച്ച്‌ പി ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിന് കസേര ചിഹ്നവും കെബി ഗണേഷ് കുമാറിന്റെ കേരള കോണ്‍ഗ്രസ് ബിക്ക് ഉദയസൂര്യനും ചിഹ്നമായി ലഭിച്ചു.കേരള കോണ്‍ഗ്രസ് ജേക്കബിന് ബാറ്ററി ടോര്‍ച്ചും കേരള കോണ്‍ഗ്രസ് സെക്യുലറിന് ഇലക്‌ട്രിക് ബള്‍ബും ലഭിച്ചപ്പോള്‍ മന്ത്രി ആന്റണി രാജുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന് സ്കൂട്ടറും ചിഹ്നമായി ലഭിച്ചു. രാഷ്ട്രീയ ജനതാദള്‍ – റാന്തല്‍, എന്‍ സി പി – ക്ലോക്ക്, ഫോര്‍വേഡ് ബ്ലോക്ക് – സിംഹം, സി പി ഐ (എം എല്‍ ) റെഡ് സ്റ്റാര്‍ – ബെല്‍, സി എം പി – നക്ഷത്രം, കോണ്‍ഗ്രസ് എസ് – കായ്ഫലമുള്ള തെങ്ങ് എന്നിങ്ങനേയും ചിഹ്നമായി അനുവദിച്ചു.

Facebook Comments Box