Kerala News

വിവാഹം നടത്തിയിരുന്നെങ്കില്‍, ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി കൊല്ലപ്പെടുമായിരുന്നെന്ന് ഭാഗ്യലക്ഷ്മി

Keralanewz.com

കൊച്ചി :വിവാഹം നടത്തിയിരുന്നെങ്കില്‍, ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി കൊല്ലപ്പെടുമായിരുന്നെന്ന് ഭാഗ്യലക്ഷ്മി. കോതമംഗലത്ത് പെൺകുട്ടി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രതികരണം. രഗിലിനെ വിവാഹം കഴിച്ചിരുന്നെങ്കിലും, ഏതെങ്കിലും രീതിയിൽ ഈ പെണ്‍കുട്ടി കൊല്ലപ്പെടാന്‍ സാദ്ധ്യതയുണ്ടായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

‘കാലം മാറി ഇപ്പോഴത്തെ കുട്ടികള്‍ക്ക് എല്ലാ അറിവുമുണ്ടല്ലോ. ഇന്റര്‍നെറ്റ് വഴി എല്ലാം കിട്ടുന്നുണ്ടല്ലോ.എന്തുവേണമെങ്കിലും ഇന്റര്‍നെറ്റ് വഴി കിട്ടുന്നുണ്ട്. അതിന് അച്ഛന്‍ വേണ്ട, അമ്മ വേണ്ട, ഒന്നും വേണ്ട. ഒന്നുകില്‍ സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്. എവിടെയാണ് അച്ഛനോടും അമ്മയോടുമുള്ള ബന്ധം.’- ഭാഗ്യലക്ഷ്മി പറഞ്ഞു.

ഒരുപക്ഷേ ഈ പെണ്‍കുട്ടിയെ ഇയാള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച്‌ വിവാഹം നടത്തിയിരുന്നെങ്കില്‍, ഉറപ്പായിട്ടും ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഇതേപോലെ ഈ പെണ്‍കുട്ടി കൊല്ലപ്പെടും. എന്തെങ്കിലും രീതിയില്‍ ഈ പെണ്ണിനെ കൊന്നിരിക്കും. അല്ലെങ്കില്‍ ആത്മഹത്യയുടെ വക്കില്‍ കൊണ്ടെത്തിച്ചിരിക്കും. ഇഞ്ചിഞ്ചായി കൊന്നേനെ. എല്ലാത്തിന്റെയും തുടക്കമെന്ന് പറയുന്നത് നമ്മുടെ വളര്‍ച്ചയില്‍ക്കൂടി ഉണ്ടാകുന്നത് തന്നെയാണ് ‘ , ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

Facebook Comments Box