Kerala NewsCRIME

ഷാഫി പറമ്പിലിന് കോടതിയുടെ നോട്ടീസ്; യൂത്ത് കോണ്‍ഗ്രസ് സ്ഥാനാരോഹണം പ്രതിസന്ധിയില്‍

Keralanewz.com

മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന് ചുമതല കൈമാറുന്നതിനെതിരെ നല്‍കിയ ഹരജിയില്‍ നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിലിന് അടിയന്തര നോട്ടീസ് അയക്കാൻ മൂവാറ്റുപുഴ മുൻസിഫ്‌ കോടതി ഉത്തരവിട്ടു.

ഇതോടെ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാരോഹണം പ്രതിസന്ധിയിലായി. പായിപ്ര സ്വദേശി പി.എസ്. സനില്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. നവംബര്‍ 28നു മുമ്പ് വിശദീകരണം നല്‍കാനാണ് ഷാഫി പറമ്പില്‍ എം.എല്‍.എക്ക് നോട്ടീസ് നല്‍കിയത്. ഉത്തരവ് പ്രത്യേക ദൂതൻ വഴി ശനിയാഴ്ച തന്നെ കൈമാറാൻ കോടതി നിര്‍ദേശിച്ചു.

ചാര്‍ജ് കൈമാറരുതെന്നാവശ്യപ്പെട്ട് നല്‍കിയ കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കാനിരിക്കെ ഡിസംബര്‍ ഒന്നിന് ചാര്‍ജ് കൈമാറാൻ നിലവിലെ സംസ്ഥാന പ്രസിഡന്റ് തീരുമാനിക്കുകയായിരുന്നു. ആ വിവരം ഹരജിക്കാരൻ കോടതിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഈ മാസം 28ന് പരിഗണിക്കാൻ തീരുമാനിച്ചത്. ഹരജിക്കാരനുവേണ്ടി അഡ്വ. ജിജോ ജോസഫ്, അഡ്വ. എല്‍ദോസ് വര്‍ഗീസ് എന്നിവര്‍ ഹാജരായി.

Facebook Comments Box