Sat. May 18th, 2024

കൊല്ലം പുനലൂരില്‍ വാഹനാപകടം; മുൻ കായികതാരം ഓംകാര്‍ നാഥ് അന്തരിച്ചു

By admin Nov 30, 2023
Keralanewz.com

കൊല്ലം: പുനലൂര്‍ – കൊല്ലം ദേശീയപാതയില്‍ വാഹനാപകടത്തില്‍ മുൻ കായിക താരം അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാര്‍ നാഥ് (25)ആണ് മരിച്ചത്.

കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12നായിരുന്നു അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദേശീയ മെഡല്‍ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് ഓംകാര്‍ നാഥ്. തിരുവനന്തപുരം എസ്‌എപി ക്യാമ്ബിലെ ഹവില്‍ദാറാണ് ഓംകാര്‍നാഥ്. അതേസമയം, അപകടം നടക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Facebook Comments Box

By admin

Related Post