പൊരുതിത്തോറ്റു; ഒളിമ്ബിക് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍
ടോക്യോ: ഒളിമ്ബിക്സില്‍ പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയക്ക് വെള്ളി മെഡല്‍. ഫൈനലില്‍ റഷ്യന്‍ ഒളിമ്ബിക് കമ്മിറ്റി താരം സോര്‍ ഉഗ്യുവിനോടാണ് രവി കുമാര്‍ ദഹി പൊരുതി തോറ്റത്.
ഒളിമ്ബിക് ഗുസ്തി ചരിത്രത്തില്‍ ഇന്ത്യയുടെ ആറാം മെഡലാണിത്. ടെക്‌നിക്കല്‍ പോയിന്റില്‍ മുന്നിട്ടുനിന്ന സോര്‍ ഉഗ്യു 7-4നാണ് വിജയിച്ചത്.
സെമി ഫൈനലില്‍ ഖസാക്കിസ്ഥാന്റെ സനായേവിനെ തകര്‍ത്താണ് ദഹിയുടെ ഫൈനല്‍ പ്രവേശനം.
ഇന്ത്യന്‍ താരത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഖസാക്ക് താരം മത്സരത്തിനിടെ തോല്‍വി സമ്മതിക്കുകയായിരുന്നു.
2012ല്‍ സുശീല്‍ കുമാര്‍ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നത്.
ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കലവും ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ രണ്ടു തവണ സ്വര്‍ണവും നേടിയിട്ടുള്ള 23കാരനായ രവി കുമാര്‍ ഹരിയാനയിലെ നഹ്‌റി സ്വദേശിയാണ്.