Sat. May 4th, 2024

ക്രിസ്മസ് ആശംസകളുമായി കേരളത്തിലെ മുഴുവൻ ക്രിസ്ത്യൻ ഭവനങ്ങളിലും ബിജെപി സന്ദര്‍ശനം നടത്തും

By admin Dec 6, 2023
Keralanewz.com

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബറില്‍ എല്ലാ ജില്ലകളിലും എന്‍ഡിഎ ജില്ലാ കണ്‍വൻഷനുകളും നിയോജക മണ്ഡലം തല കണ്‍വൻഷനുകളും നടക്കും.

കേരളത്തിലെ മുഴുവൻ ക്രിസ്ത്യൻ ഭവനങ്ങളിലും നേതാക്കളും പ്രവര്‍ത്തകരും ക്രിസ്മസ് ആശംസകളുമായി സന്ദര്‍ശനം നടത്തും. ഡിസംബര്‍ 20 നും 30 നും ഇടയിലായിരിക്കും സന്ദര്‍ശനം.

സ്നേഹയാത്ര എന്ന പേരിലാണ് ബിജെപിയുടെ സന്ദര്‍ശനം. 20 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന പദയാത്ര ജനുവരിയിലാണ് സംഘടിപ്പിക്കുന്നത്.എന്‍ഡിഎ യുടെ നേതൃത്വത്തിലാകും പദയാത്ര .ഓരോ ദിവസവും പദയാത്രയില്‍ 25000 പ്രവര്‍ത്തകരാകും അണിനിരക്കുക.

Facebook Comments Box

By admin

Related Post