Kerala News

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു.

Keralanewz.com

കൊച്ചി :സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

73 വയസ്സായിരുന്നു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു .പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടർന്ന് ഒരു കാൽ മുറിച്ച് മാറ്റേണ്ടി വന്നിരുന്നു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

കോട്ടയം വാഴൂർ സ്വദേശിയാണ്. രണ്ടു പ്രാവശ്യം വാഴൂർ എം എൽ എ ആയിരുന്നു.

പാർട്ടി സംസ്ഥാന സെക്രട്ടറി ചുമതലയിൽ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കെവെയായിരുന്നു അന്ത്യം

2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്

Facebook Comments Box