National NewsKerala NewsLocal NewsPolitics

ശാരീരികമായി ഉപദ്രവിക്കാനുള്ള ഗൂഡാലോചന ; തനിക്കെതിരേ നടന്ന പ്രതിഷേധത്തിന് മുഖ്യമന്ത്രി മറുപടി നല്‍കണമെന്ന് ഗവര്‍ണര്‍

Keralanewz.com

ന്യൂഡല്‍ഹി: തനിക്കെതിരേ നടന്ന അക്രമത്തിന് മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നും കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഇന്നലെ ഡല്‍ഹിയില്‍ എത്തിയ ശേഷമായിരുന്നു പ്രതികരണം. പ്രതിഷേധം കണ്ട് താന്‍ കാറില്‍ തന്നെ ഇരിക്കണമായിരുന്നോ എന്നും പോലീസ് പ്രതിഷേധക്കാരെ സഹായിക്കുന്ന രീതിയാണ് കണ്ടതെന്നും പറഞ്ഞു.

പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള ഗൂഡാലോചനയാണെന്നും മുഖ്യമന്ത്രിയുടെ പ്രസംഗമാണ് കുട്ടികളെ ഇളക്കിവിട്ടതെന്നും ആരോപിച്ചു. പോലീസ് പ്രതിഷേധക്കാരെ സഹായിച്ചെന്നും ആസൂത്രിതമായ ആക്രമണമായിരുന്നു നടന്നതെന്നും പോലീസ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ പോലീസ്ജീപ്പിലാണ് ഇരിക്കുന്നത്. തന്റെ കാറിന് അടുത്തു വന്ന് കൊടി കാണിക്കാന്‍ ശ്രമിച്ചാല്‍ താന്‍ ഓരോ സ്ഥലത്തും ഇറങ്ങുമെന്നും പറഞ്ഞു.

ദൂരെ നിന്ന് കൊടികാണിച്ചാല്‍ തനിക്ക് പ്രശ്‌നമില്ല. പക്ഷേ അവര്‍ എന്റെ കാറിനടുത്ത് വന്ന് അതില്‍ ഇടിച്ചു. ഇതാണോ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം? മുഖ്യമന്ത്രിയുടെ കാറിന്റെ അരികിലേക്ക് പോലും ചെല്ലാന്‍ പറ്റുമേയെന്നും ചോദിച്ചു. എവിടെ വേണമെങ്കിലും ഒറ്റയ്ക്ക് പോകണമെങ്കിലും ഞാന്‍ ഒരുക്കമാണ്. എന്ത് പ്രത്യാഘാതവും നേരിടാന്‍ തയ്യാറാണ്. എന്നാല്‍ കാറിനടുത്ത് വന്ന് കൊടി കാണിച്ചല്‍ ഇറങ്ങും.

സമാന സംഭവം കണ്ണൂരിലുമുണ്ടായി. തന്നെ കരിങ്കൊടി കാണിച്ചവരെ എങ്ങിനെയാണ് കൈകാര്യം ചെയ്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയവരെ എങ്ങിനെയാണ് കൈകാര്യം ചെയ്തതെന്നും ചോദിച്ചു. ഇത് തന്നെ ശാരീരികമായി ആക്രമിക്കാനുള്ള ഗൂഡാലോചന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് നടന്നതെന്നും ആക്ഷേപിച്ചു. അക്രമികളെ ബ്‌ളഡി ക്രിമിനല്‍സ് എന്നായിരുന്നു വിശേഷിപ്പിക്കുകയും ചെയ്തത്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകൂമ്ബോള്‍ മൂന്ന് സ്ഥലങ്ങളിലായിരുന്നു എസ്‌എഫ്‌ഐ ക്കാര്‍ കരിങ്കൊടി വീശിയത്.

Facebook Comments Box