Kerala NewsPolitics

സ്വന്തം നാടായ യുപിയില്‍ ഗവര്‍ണര്‍ക്ക് ഇത്ര ധൈര്യമായി നടക്കാന്‍ കഴിഞ്ഞിട്ടില്ല, കേരളത്തിലത് കഴിയും; എം ബി രാജേഷ്.

Keralanewz.com

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്.ഹല്‍വാക്കടയില്‍ കയറി, മിഠായി തെരുവില്‍ ഇറങ്ങി ആരിഫ് മുഹമ്മദ് ഖാനെ ആരും തടഞ്ഞില്ല, ഇപ്പോള്‍ മനസ്സിലായോ ആരിഫ് മുഹമ്മദ് ഖാന്, ഇതാണ് കേരളം.

സ്വന്തം നാടായ യുപിയില്‍ ഇന്നേവരെ ഇത്ര ധൈര്യമായി അദ്ദേഹത്തിന് നടക്കാന്‍ കഴിഞ്ഞിട്ടില്ല, ഇനിയും അതിന് കഴിയുമെന്ന് തോന്നുന്നില്ല എന്നും എം ബി രാജേഷ് കുറിച്ചു. ഫേസ്ബുക്കിലാണ് എം ബി രാജേഷ് ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച്‌ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതേയുള്ളൂ. താന്‍ പറഞ്ഞത് എത്ര വലിയ നുണയാണെന്ന് 24 മണിക്കൂറിനകം അദ്ദേഹം തന്നെ തെളിയിച്ചു. സ്വന്തം നാടായ യുപിയില്‍ ഇന്നേവരെ ഇത്ര ധൈര്യമായി അദ്ദേഹത്തിന് നടക്കാന്‍ കഴിഞ്ഞിട്ടില്ല, ഇനിയും അതിന് കഴിയുമെന്ന് തോന്നുന്നില്ല. കേരളത്തിലത് കഴിയും, കേരളത്തിലെ കഴിയൂ. ഒപ്പംകൂടിയ ബിജെപി സംഘത്തിന്റെ അകമ്ബടിയിലല്ല, കോഴിക്കോടിന്റെയും കേരളത്തിന്റെയും ഉന്നത ജനാധിപത്യ ബോധത്തിന്റെ തുറസ്സിലാണ് ഇങ്ങനെ നടക്കാനായത്.
കഴിഞ്ഞ ദിവസം രാത്രി സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ ഗവര്‍ണറും ബിജെപി നേതാക്കളും ചേര്‍ന്നുണ്ടാക്കിയ ഗൂഢപദ്ധതി കൂടിയാണ് ഇന്ന് പൊളിഞ്ഞത്. കോഴിക്കോട് നഗരത്തിലിറങ്ങി നടന്ന് സംഘര്‍ഷമുണ്ടാക്കാനുള്ള പദ്ധതി.

Facebook Comments Box