സിപിഐ (എം) മാനന്തവാടി മാനന്തവാടി ഏരിയ സമ്മേളനത്തിന് കൊടി ഉയർന്നു
തലപ്പുഴ:
സിപിഐഎം മാനന്തവാടി ഏരിയ സമ്മേളനത്തിന് കൊടി ഉയര്‍ന്നു. പ്രതിനിധി സമ്മേളനം ശനി രാവിലെ 9.30 ന് തലപ്പുഴ ചുങ്കം പി എ മുഹമ്മദ് നഗറില്‍ സംസ്ഥാന കമ്മിറ്റിയംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്യും. ഞായര്‍ വൈകീട്ട് പ്രകടനം, ചുകപ്പ് സേന മാര്‍ച്ച്, പൊതുസമ്മേളനം എന്നിവ നടക്കും.
പൊതു സമ്മേളന നഗരിയിലേക്കുള്ള കൊടിമരം കണ്ണോത്ത്മല ടി തങ്കപ്പന്റേയും എം സി ചന്ദ്രന്റേയും സ്മൃതികുടീരത്തിൽ നിന്നും കെ എം വര്‍ക്കിയുടെ നേതൃത്വത്തിലും പതാകജാഥ തൃശിലേരി അനന്തോത്ത് പി വി രവീന്ദ്രന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും എം റെജീഷിന്റെ നേതൃത്വത്തിലുമാണ് എത്തിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി വി സഹദേവന്‍, പി കെ സുരേഷ് എന്നിവര്‍ ജാഥകള്‍ ഉദ്ഘാടനം ചെയ്തു. ഇതു ജാഥകളും ബൈക്ക് റാലിയായി എത്തി തലപ്പുഴ പട്ടണത്തില്‍ സംഗമിച്ച് പ്രകടനമായി പൊതു സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറിലേക്ക് ആനയിച്ചു.
ടി കെ പുഷ്പൻ കൊടിമരവും ബാബു ഷജിൽ കുമാർ പതാകയും ഏറ്റുവാങ്ങി. തുടര്‍ന്ന് സംഘാടക സമിതി ചെയര്‍മാന്‍ ബാബു ഷജില്‍കുമാര്‍ പതാക ഉയര്‍ത്തി. 2069 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 150 പ്രതിനിധികളും 21 ഏരിയ കമ്മിറ്റി അംഗങ്ങളും രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കാളിയാവും.