Kerala NewsPolitics

കോണ്‍ഗ്രസിലേയും സിപിഐമ്മിലേയും നിരവധി പേര്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിലെത്തും; കെ സുരേന്ദ്രൻ

Keralanewz.com

തിരുവനന്തപുരം :കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ ചില പ്രമുഖ വ്യക്തികൾ ബിജിപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

കോണ്‍ഗ്രസിലേയും സിപിഐഎമ്മിലേയും നിരവധി പേര്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേരുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തില്‍ വികസനവും പുരോഗതിയും ഉണ്ടാകാൻ ബിജെപി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡി.സി.സി. സെക്രട്ടറിയുമായിരുന്ന സി. രഘുനാഥും ചലച്ചിത്ര സംവിധായകൻ മേജര്‍ രവിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. ഡല്‍ഹിയില്‍ വെച്ച്‌ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയില്‍ നിന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. മേജര്‍ രവിയെ പോലുള്ള ആളുകള്‍ ബിജെപിയിലേക്ക് കടന്നുവരുന്നത് പാര്‍ട്ടിക്ക് സംസ്ഥാനത്ത് സ്വാധീനം വര്‍ദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.

കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ദേശീയതക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ സി രഘുനാഥ് പ്രതികരിച്ചു. ദേശീയതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ ആഗ്രഹമെന്ന് മേജര്‍ രവിയും പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച സി. രഘുനാഥ്, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന നേതാവാണ്. ഇലക്ഷനിൽ സുധാകരൻ വേണ്ട വിധത്തിൽ രഘുനാഥിന് വേണ്ടി പ്രവർത്തിച്ചില്ല എന്നും അദ്ദേഹം ആരോപിച്ചു.

Facebook Comments Box