ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് ബിജെപി: കേരളത്തിലുൾപ്പെടെ 84 സീറ്റുകള്‍ക്കായി പ്രത്യേക പദ്ധതി.
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ ലക്ഷ്യ
മിട്ട് ബി ജെ പി . 84-ലധികം സീറ്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനം.

പാര്‍ട്ടിയുടെ ഭാരവാഹി യോഗത്തിന്റെ അവസാന രണ്ട് ദിവസങ്ങളിലെ ചര്‍ച്ചകളിലാണ് ഇത് സംബന്ധിച്ച സുപ്രാധാന ആലോചനകളുണ്ടായത്. 2019 ല്‍ പാര്‍ട്ടി നേടി 303 സീറ്റില്‍ ചിലതൊക്കെ ഇത്തവണ നഷ്ടപ്പെട്ടേക്കാം. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റുകള്‍ നേടി സീറ്റ് നില 300 ന് മുകളില്‍ തന്നെ നിര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നത്.
ദക്ഷിണേന്ത്യയിലെ കാല്‍പ്പാടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. ഇതോടൊപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ യാദവ, ജാതവ് വോട്ടുകളിലെ മുന്നേറ്റവും പാര്‍ട്ടി ലക്ഷ്യമിടുന്നു. ദക്ഷിണേന്ത്യയിലെ 84 സീറ്റുകളും ബി ജെ പിയുടെ ദുര്‍ബല വിഭാഗത്തിന്റെ ഭാഗമാണ്, ഒരിക്കലും വിജയിച്ചിട്ടില്ല. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നിരവധി സീറ്റുകള്‍ക്കൊപ്പം 160-ലധികം സീറ്റുകളാണ് ഈ പട്ടികയിലുള്ളതെന്നും ദക്ഷിണേന്ത്യയില്‍ നിന്നുള്ള പാര്‍ട്ടിയുടെ ഒരു പ്രധാന സംഘടനാ നേതാവ് പറഞ്ഞു,.
തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക് മോദിയോടുള്ള താല്‍പര്യം വര്‍ധിച്ചുവരുമ്പോള്‍, വോട്ടിംഗ് ദിവസം അവരെ പോളിംഗ് ബൂത്തില്‍ എത്തിക്കുക എന്നതാണ് വലിയ ദൗത്യമെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു. “ഈ ഉദ്യമത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം ബൂത്താണ് – നമ്മുടെ ബൂത്ത് കമ്മിറ്റികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, ഒരു വോട്ടറെ ബൂത്തിലേക്ക് നയിക്കാനുള്ള തന്ത്രങ്ങള്‍ അവര്‍ രൂപപ്പെടുത്തുന്നത് ഏത് രീതിയിലാണ് എന്നത് വളരെ പ്രധാനമാണ്. കൂടുതല്‍ ഫലപ്രദവും ശാസ്ത്രീയവുമായ സമീപനം ഇതിനായി സ്വീകരിക്കും,” നേതാവ് പറഞ്ഞു.
ജയിച്ചില്ലെങ്കിലും ഈ സീറ്റുകളില്‍ ബി ജെ പിയുടെ സ്വാധീനം വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു. 55 ശതമാനം വോട്ട് വിഹിതം ലക്ഷ്യമിട്ട് 350 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യവും പാര്‍ട്ടി മുന്നോട്ടുവച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം യാദവ വോട്ടുകളെ ലക്ഷ്യമിട്ടാണെന്നാണ് ഒരു കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കുന്നത്. യുപിയിലെ യാദവ വോട്ടുകളാണ് പ്രധാനമായും ബി ജെ പി ഉന്നമിടുന്നത്.
രാം മന്ദിര്‍ വിഷയത്തില്‍ ബിജെപി നേരിട്ട് പ്രവര്‍ത്തിക്കുന്നത് കാണാനാകില്ല, എന്നാല്‍ അതിന്റെ അനുബന്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടിയുടെ ക്ഷേമ നടപടികള്‍ പരസ്യപ്പെടുത്തുന്ന ‘വിക്ഷിത് ഭാരത്’ കാമ്പയ്‌നിന്റെ അടിസ്ഥാനത്തില്‍ ‘മോദി കി ഗാരന്റി’ എന്ന പേരില്‍ ബിജെപി പുതിയ കാമ്പയ്‌നുമായി വരുമെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു.