Sat. May 4th, 2024

മുൻസിപ്പാലിറ്റി പ്രവേശന കവാടം ചെടികൾ നട്ടുപിടിപ്പിച്ച് ജോസ് കെ മാണി എം പി.

By admin Dec 29, 2023 #jose k mani
Keralanewz.com

പാലാ:പുതു തലമുറ അവധിക്കാലം ഉപേക്ഷിച്ച് നാടിൻ്റെ ശുചിത്വത്തിനു വേണ്ടി പാഠ്യപദ്ധതിക്കും അപ്പുറത്ത് സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടുന്നത് മറ്റുള്ളവർക്ക് മാതൃക ആണെന്ന് ശ്രീ ജോസ് കെ മാണി. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻെറ ഭാഗമായി നാഷണൽ സർവീസ് സ്കീം യൂണിറ്റുകളും ശുചിത്വമിഷനും ചേർന്ന് ഒരുക്കുന്ന പദ്ധതിയാണ് സ്നേഹാരാമം. മാലിന്യ മുക്തമായ പ്രദേശം പൂന്തോട്ടം ആക്കി മാറ്റുന്നതാണ് പദ്ധതി. പാലാ മുനിസിപ്പാലിറ്റി പാല ഗവൺമെൻറ് പോളിടെക്നിക് എൻഎസ്എസ് ടെക്നിക്കൽ സെല്ലുമായി ചേർന്ന് പാലാ മുൻസിപ്പാലിറ്റിയുടെ പ്രവേശന കവാടമായ മുണ്ടാങ്കൽ വാർഡ് 6 പുലിമലക്കുന്ന് കാനാട്ടുപാറ ഭാഗത്ത് ഈ സ്‌നേഹാരാമം ഒരുക്കുന്നു. മാലിന്യം വലിച്ചെറിയുന്നതിനെയും മാലിന്യം സൃഷ്ടിക്കുന്നതിനെയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ, നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ, തദ്ദേശസമിതികൾ കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുക. ഈ പദ്ധതിയുടെ ഉദ്ഘാടനം,29/ 12/ 2023 ന് പാലാ ഗവൺമെൻറ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ അനി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ജോസ് കെ മാണി എം പി നിർവഹിച്ചു . മുനിസിപ്പൽ വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ റ്റോബിൻ കെ അലക്സ്,, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അനിത ആർ, സന്തോഷ് സി ജി , വോളണ്ടിയർ സെക്രട്ടറിമാരായ അഭിരാജ് , നന്ദന, പാലാ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ശുചിത്വമിഷൻ പ്രതിനിധികൾ, പാലാ ഗവൺമെൻറ് പോളിടെക്നിക് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഗീത എ എസ്, computer വിഭാഗം അധ്യാപകൻ സാജി മോൻ V, English അധ്യാപിക Ani Mathew, Electrical ഡിപ്പാർട്ട്മെൻ്റിൽ നിന്നും Binumon George , നാൽപ്പതോളം എൻഎസ്എസ് വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.

Facebook Comments Box

By admin

Related Post