Kerala NewsLocal NewsPolitics

ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരും

Keralanewz.com

ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ക്ക് എതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗ വിവാദത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും.

പ്രസംഗത്തിലെ വാചകങ്ങളില്‍ ചില വീഴ്ചകളുണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് സജി ചെറിയാന്‍ രോമാഞ്ചം, പരാമര്‍ശം പിന്‍വലിച്ചത്. വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമം തടയാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.

ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ കെസിബിസിയും ദീപിക പത്രവും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Facebook Comments Box