Kerala NewsLocal NewsPoliticsReligion

ബി.ജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ നടപടി; ചുമതലകളില്‍ നീക്കി ഓര്‍ത്തഡോക്‌സ് സഭ

Keralanewz.com

പത്തനംതിട്ട: ബി.ജെ.പിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ. നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളില്‍ നിന്ന് ഫാ.

ഷൈജു കുര്യനെ നീക്കി. ഫാ.ഷൈജുവിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു.

ഫാ.ഷൈജുവിനെതിരെ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും പരസ്യമായി പ്രതിഷേധിച്ച്‌ രംഗത്തെത്തിയിരുന്നു. റാന്നിയിലെ ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നിലായിരുന്നു പ്രതിഷേധം. ഇതോടെ കഴിഞ്ഞ ദിവസം നടത്താനിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റിവച്ചിരുന്നു.

Facebook Comments Box