മൂടല്‍മഞ്ഞില്‍ വിമാനമിറക്കാൻ പരിശീലനം നേടിയ പൈലറ്റുമാരെ നിയോഗിച്ചില്ല; എയര്‍ ഇന്ത്യക്കും സ്പൈസ്ജെറ്റിനും നോട്ടീസ്
കാഴ്ചപരിധി കുറഞ്ഞ സമയങ്ങളില്‍ വിമാനമിറക്കാൻ പരിശീലനം നേടിയ പൈലറ്റുമാരെ നിയോഗിക്കാത്തതിന് എയര്‍ ഇന്ത്യക്കും സ്പൈസ്ജെറ്റിനുമെതിരെ നടപടിക്കൊരുങ്ങി ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്.
മൂടല്‍മഞ്ഞടക്കമുള്ള കാഴ്ചപരിധി എറെ കുറവുള്ള സമയങ്ങളില്‍ വിമാനമിറക്കുന്നതിന് CAT III യില്‍ പരിശീലനം നേടിയവരെ പൈലറ്റായി നിയോഗിക്കണമെന്നാണ് നിയമം. എന്നാല്‍ വിമാനകമ്ബനികള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിയോഗിച്ചത് CAT III യില്‍ പരിശീലനം നേടാത്തവരെയാണ്.ഇക്കാരണത്താല്‍ കഴിഞ്ഞ മാസം 24,25,27,28 ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തിയ 50 ലേറെ വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു.ഡിജിസിഎയുടെ നടപടിയുടെ ഭാഗമായിട്ടാണ് നോട്ടീസ് .
ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിന്റെ സാഹചര്യത്തിലും CAT III യില്‍ പരിശീലനം നേടിയ പൈലറ്റുമാര്‍ക്ക് വിമാനമിറക്കാൻ കഴിയും. അത്കൊണ്ട് തന്നെ വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്ന സാഹചര്യമൊഴിവാക്കാനുമാകും.