Sun. Apr 28th, 2024

കോട്ടയം സീറ്റ്‌ ചോദിച്ചു സജി മഞ്ഞകടമ്പൻ രംഗത്ത്. എതിർപ്പുമായി മോൻസ് ജോസഫ്. ജോസഫ് ഗ്രൂപ്പിൽ തർക്കം.

By admin Jan 28, 2024 #PJ Joseph #Saji Manjakadamb
Keralanewz.com

കോട്ടയം : കോട്ടയം പാർലമെന്റ് സീറ്റിന്റെ പേരിൽ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിൽ തർക്കം. കോട്ടയം ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞകടമ്പൻ സീറ്റ്‌ ചോദിച്ചു രംഗത്ത് വന്നതോടെ തർക്കം രൂക്ഷമായി.

ഫ്രാൻസിസ് ജോർജ്, അപു ജോസഫ്, ജോസഫ് എം പുതുശേരി തുടങ്ങിയ മണ്ഡലത്തിന് വെളിയിൽ ഉള്ള നേതാക്കൾ അവകാശവാദം ഉന്നയിച്ചു എങ്കിലും മണ്ഡലത്തിന് വെളിയിൽ നിന്നും കോട്ടയത്തു വന്നാൽ സീറ്റ്‌ ജയിക്കില്ല എന്നാണ് കോൺഗ്രസ്സ് നിലപാട്. ഇടതു മുന്നണി ശക്തനായ സ്ഥാനാർത്ഥിയേ ഇറക്കുന്നത് കൊണ്ട് പിടിച്ചു നിൽക്കണമെങ്കിൽ കോട്ടയം കാരനും നല്ല ഇമേജ് ഉള്ള സ്ഥാനാർത്ഥിയും വേണമെന്നാണ് കോൺഗ്രസ്സ് നിലപാട് . രമേശ്‌ ചെന്നിത്തല അടക്കം നിർദേശിക്കുന്ന പേര് മുൻ മന്ത്രി. മോൻസ് ജോസഫ്ന്റേതാണ് . പകരം ഒഴിവ് വരുന്ന കടുത്തുരുത്തി സീറ്റ്‌ കോൺഗ്രസിന് വിട്ട് നൽകണം എന്നുമാണ് അവരുടെ ആവശ്യം. ശക്തനായ സ്ഥാനാർത്ഥി ഇല്ലെങ്കിൽ കോൺഗ്രസ്സ് മത്സരിക്കാൻ തയ്യാർ ആണത്രേ. കോട്ടയം മണ്ഡലത്തിൽ തന്നെ അനവധി നേതാക്കൾ ഉണ്ട് അപേക്ഷ കൊടുത്തു കാത്തു നിൽക്കുന്നവർ . സീനിയർ നേതാവ് കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴക്കൻ, നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ് എന്നീ പേരുകൾ ആണ് കോൺഗ്രസ്സ് മുന്നോട്ട് വെക്കുന്നത്.

ഈ വാദം തള്ളുന്ന രീതിയിൽ ആണ് ജോസഫ് ഗ്രൂപ്പിൽ കോട്ടയംകാരായ നേതാക്കൾ ഉണ്ട് എന്ന് അവകാശം ഉന്നയിച്ചു മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടി ആയിരുന്ന സജി മഞ്ഞക്കടമ്പിൽ രംഗത്ത് വന്നത്. മാണി വിഭാഗം നേതാവായി പഞ്ചായത്തിൽ വിവിധ സ്ഥാനങ്ങൾ വഹിച്ച വ്യക്തി ആണ് സജി. കൂടാതെ യൂത്ത് ഫ്രണ്ട് മാണി വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ ആയും അദ്ദേഹം ശോഭിച്ചു. തെരുവ് നായകൾക്കു എതിരെ ഉള്ള അദ്ദേഹത്തിന്റെ സമരവും മറ്റും വളരെ കുപ്രസിദ്ധം ആയിരുന്നു. എങ്കിലും അതൊക്കെ ഒരു നേട്ടം ആയി തന്നെ സജി കാണുന്നു. മത്സരിക്കാൻ തയ്യാർ ആണെന്ന് പിജെ ജോസഫിനെ അറിയിച്ചു കഴിഞ്ഞു. നിയമസഭയിൽ സീറ്റ്‌ നൽകാത്തത് കൊണ്ട് പാർലമെന്റ് സീറ്റ്‌ നൽകണം എന്നാണ് ഡിമാൻഡ്.

എന്നാൽ മോൻസ് ജോസഫ്, ജോയ് എബ്രഹാം എന്നീ സീനിയർ നേതാക്കൾ സജിയുടെ ഈ വാദം തള്ളി കളഞ്ഞു. സജി ജില്ലാ പഞ്ചായത്തിൽ മത്സരിക്കണം എന്നും ജയിച്ചാൽ പ്രസിഡന്റ്‌ ആക്കാമെന്നും ആണ് സജിയോട് സീനിയർ നേതാക്കൾ പറയുന്നത്. ഇത്ര ചെറു പ്രായത്തിൽ പാർലമെന്റ് സീറ്റിൽ ലക്ഷ്യം വെക്കണോ എന്നാണ് സീനിയർ നേതാക്കൾ ചോദിക്കുന്നത്. തന്റെ അയോഗ്യത എന്തെന്ന് പറയണമെന്ന് സജിയും തുറന്നടിച്ചു.

അന്തിമ തീരുമാനം പിജെ ജോസഫ്, മോൻസ് ജോസഫ് എന്നിവരുടേതാവാൻ ആണ് സാധ്യത. മോൻസ് ജോസഫ് അല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്ന ആൾക്ക് സീറ്റ്‌ എന്നതാണ് കോട്ടയത്തെ ജോസഫ് ഗ്രൂപ്പ്ന്റെ ഇതുവരെയുള്ള തീരുമാനങ്ങൾ . നിയമസഭാ സീറ്റ്നൽകിയപ്പോഴും കോട്ടയം ജില്ലയിൽ സീറ്റ്‌ നൽകിയത് മോൻസ് ആയിരുന്നു. അങ്ങനെ ആണ് അന്ന് സജിയെ വെട്ടി പ്രിൻസ് ലൂക്കോസിനു ഏറ്റുമാനൂർ സീറ്റ്‌ നൽകിയത്.

മോൻസ് ജോസഫ് ന്റെ കുടുംബത്തിൽ നിന്നും ഒരാൾ മത്സരിക്കണം എന്നും ചിലർ നിർദേശം വെച്ചു. ജോയ് എബ്രഹാം, വക്കച്ചൻ മറ്റം, ഈ ജെ അഗസ്തി എന്നിവർ മോൻസ് ജോസഫ് എം എൽ എ യുടെ അടുപ്പക്കാർ എന്ന നിലയിൽ പരിഗണിക്കപ്പെടാം. എന്തായാലും സജി മഞ്ഞകടമ്പൻ, ഫ്രാൻ‌സിസ് ജോർജ് എന്നിവർക്ക് സീറ്റ്‌ ലഭിക്കാൻ സാധ്യതയില്ല.

Facebook Comments Box

By admin

Related Post