Sat. Apr 27th, 2024

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്ത്രീ ശാക്തീകരണ പ്രോഗ്രാമായ ത്രിൽസ് 24 നോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് കോട്ടയം ജില്ല നേതൃത്വം നൽകിയ ക്യാൻസർ പരിശോധനാ ക്യാമ്പ് നടത്തി.

By admin Jan 28, 2024
Keralanewz.com

കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെസ്ത്രീ ശാക്തീകരണ പ്രോഗ്രാമായ ത്രിൽസ് 24 നോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് കോട്ടയം ജില്ല നേതൃത്വം നൽകിയ ക്യാൻസർ പരിശോധനാ ക്യാമ്പ് നടത്തി.
ക്യാമ്പിനു മുന്നോടിയായി ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീയുടെ നേതൃത്വത്തിൽ സൂമ്പാഡാൻസ് സംഘടിപ്പിച്ചു. ക്യാമ്പ് സോഷ്യൽ എനേബള്ർ നിഷാ ജോസ് Kമാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PC കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഭാഗ്യശ്രീ, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ,ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ് സ്ഥിരം സമിതി അദ്ധ്യക്ഷരായ ജീന സിറിയക്, കൊച്ചുറാണി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിൻസി മാത്യു, ജോൺസൺ പുളിക്കീൽ, രാജു ജോൺ ചിറ്റേത്ത് , കുറവിലങ്ങാട് പഞ്ചായ ത്തംഗങ്ങളായ വിനു. ജോൺ,രമാരാജു, സന്ധ്യാ സജികുമാർ, എന്നിവർ പ്രസംഗിച്ചു.


പാലാ ജനറൽ ആശുപത്രി ഓങ്കോളജിസ്റ്റ് ഡോ. ശബരീനാഥ്, ജനറൽ സർജൻ ഡോ. സോണി പി.എസ്. ഗൈനോ കോളജിസ്റ്റ് ഡോ. വിജി, ഡെൻ്റൽ സർജൻ ഡോ.സബിത എന്നിവർ എന്നിവരടങ്ങിയ ടീം പരിശോധനകൾക്ക് നേതൃത്വം നൽകി.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നടത്തുന്ന ത്രിൽസ് 2024 പ്രോഗ്രാമിൻ്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച വനിതാ സാംസ്കാരിക കൂട്ടായ്മ, സ്ത്രീ ശാക്തീകരണ നൃത്താവിഷ്കരണം തുടങ്ങി വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. വിവിധ പഞ്ചായത്തുകൾ, ICDS, മീനച്ചിൽ ഫാർമേഴ്സ് കേരള തുടങ്ങി വിവിധ വനിതാ സംരംഭകരുടെ ഉൽപ്പന്ന വിൽപ്പന കേന്ദ്രവും ത്രിൽസിനോടനുബന്ധിച്ച് നടത്തി.
യോഗത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്കാര ജേതാവ് കുമാരി. അനഘ ജെ. കോലോത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീമതി മിനി മാത്യു, ശ്രീമതി KG ശശികല എന്നിവർ ക്ലാസ്സുകൾ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ PN രാമചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജീന സിറിയക്, കൊച്ചുറാണി സെബാസ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജു ജോൺ ചിറ്റേത്ത് , സിൻസി മാത്യു കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തംഗങ്ങളായ വിനു വി. ജോൺ എം.എൻ രമേശൻ, ബേബി തൊണ്ടാംകുഴി , കമലാസനൻ ഇ.കെ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് രാമപുരം, ഉഴവൂർ, മരങ്ങാട്ടുപിള്ളി, കാണക്കാരി പഞ്ചായത്തുകളിലെ കലാകാരികൾ നാടൻ കലാരൂപങ്ങളും നൃത്തങ്ങളും അരങ്ങേറി.

Facebook Comments Box

By admin

Related Post