Kerala NewsLocal NewsPolitics

കെഎസ്‌ഐഡിസിക്ക് മുഖ്യമന്ത്രിയുടെ മകളും സിഎംആര്‍എലും തമ്മിലുള്ള ഇടപാടില്‍ വെപ്രാളം : കെ.സുരേന്ദ്രൻ

Keralanewz.com

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂരിലെ പര്യടനം പുരോഗമിക്കുന്നു. എൻ ഡി എ മോദിയുടെ ഗ്യാരന്റി, പുതിയ കേരളം എന്ന മുദ്രാവാക്യമുയർത്തിയുള്ള പദയാത്ര കണ്ണൂരില്‍ പര്യടനം തുടരുകയാണ് കെഎസ്‌ഐഡിസിക്ക് മുഖ്യമന്ത്രിയുടെ മകളും സിഎംആർഎലും തമ്മിലുള്ള ഇടപാടില്‍ വെപ്രാളമെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പാർട്ടി നയം മറികടന്ന് മുഖ്യമന്ത്രിയുടെ അടിമക്കണ്ണായി മാറിയെന്നും സുരേന്ദ്രൻ പരിഹസിച്ചു.
വൈകിട്ട് കണ്ണൂർ കളക്ടറേറ്റ് മൈതാനിയില്‍ പദയാത്രയുടെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.

Facebook Comments Box