Kerala NewsLocal News

മുട്ടം പഞ്ചായത്തിൽ പെരുമറ്റം – തോട്ടുംകര, പെരുമറ്റം – ശങ്കരപ്പിള്ളി ബൈപാസുകൾ അനുവദിക്കണം കേരളാ കോൺഗ്രസ് (എം)

Keralanewz.com

മുട്ടം: അനുദിനം വളർന്നുവരുന്ന മുട്ടം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു വേണ്ടി മുട്ടം പഞ്ചായത്തിലെ പെരുമറ്റം മുതൽ കോടതി വഴി തോട്ടുംകര ഭാഗത്തേക്കും. പെരുമറ്റം മുതൽ മൂലമറ്റം റോഡിൽ ശങ്കരപ്പള്ളി വരെയും രണ്ടു ബൈപ്പാസ് റോഡുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം മുട്ടം മണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. വരുന്ന സംസ്ഥാന ബഡ്ജറ്റിൽ ആവശ്യമായ തുക ആനുവദിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേതാക്കളെ അറിയിച്ചു. പാർട്ടി മണ്ഡലം പ്രസിഡൻറ് ബെന്നി പ്ലാക്കൂട്ടം, നിയോജകമണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപാറ, നേതാക്കളായ മധു നമ്പൂതിരി, മാത്യു വാരികാട്ട് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത് .

Facebook Comments Box