Fri. May 3rd, 2024

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം; അറസ്റ്റിലായ 12 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും ജാമ്യം

By admin Jan 30, 2024 #Arif Muhammad Khan #SFI
Keralanewz.com

കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ 12 പേര്‍ക്കും ജാമ്യം ലഭിച്ചു.

കൊട്ടാരക്കര ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് 2 ലാണ് കേസ് പരിഗണിച്ചത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഐപിസി 124 ചുമത്തിയാണ് 12 എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ രോഷാകുലനായ ഗവര്‍ണര്‍ യാത്ര നിര്‍ത്തി റോഡരികില്‍ കസേരയിട്ടിരുന്നു രണ്ട് മണിക്കൂറോളം പ്രതിഷേധിച്ചിരുന്നു, അറസ്റ്റ് ചെയ്ത എഫ്‌ഐആര്‍ ഉള്‍പ്പെടെ നല്‍കിയതിന് ശേഷമാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

Facebook Comments Box

By admin

Related Post

You Missed