Sat. May 18th, 2024

ഇടക്കാല ബജറ്റ് നിരാശാജനകം : റബർ കർഷകരെ തഴഞ്ഞു, കോട്ടയത്തിന് ഒന്നും കിട്ടിയില്ല; തോമസ് ചാഴികാടൻ.

Keralanewz.com

കോട്ടയം :
ഇടക്കാല ബജറ്റ് നിരാശാജനകമെന്ന് തോമസ് ചാഴികാടന്‍ എംപി

ധനമന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് തികച്ചും നിരാശാജനകമാണെന്ന് തോമസ് ചാഴികാടന്‍ എംപി. കര്‍ഷകരെ, പ്രത്യേകിച്ച് റബര്‍ കര്‍ഷകരെ പൂര്‍ണ്ണമായും തഴഞ്ഞു. സ്വാഭാവിക റബ്ബറിന്റെ വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന റബര്‍ കര്‍ഷകര്‍ക്കു വേണ്ടി യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഗവണ്‍മെന്റ് കൃഷിക്കാര്‍ക്ക് കൊടുക്കുന്ന 6000രൂപയുടെ കൃഷി സമ്മാന്‍ നിധിയില്‍ പോലും യാതൊരു വര്‍ദ്ധനവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്ന യുവാക്കളില്‍ 25 ശതമാനവും തൊഴില്‍ രഹിതരാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് യാതൊരു നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ല. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന്റെ വികസനത്തിനുള്ള യാതൊരു നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ലെന്നും എംപി കുറ്റപ്പെടുത്തി.

Facebook Comments Box

By admin

Related Post